ബിരുദം ഉണ്ടെങ്കിലും 70 കഴിഞ്ഞ വിദേശികൾക്ക് കുവൈറ്റ് താമസരേഖ പുതുക്കി നൽകില്ല

കുവൈറ്റ് സിറ്റി: സ്വദേശിവത്കരണത്തിന്‍റെ ഭാഗമായി കുവൈറ്റിൽ 70 വയസ് കഴിഞ്ഞ വിദേശികൾക്ക് ബിരുദം ഉണ്ടെങ്കിലും വിസ പുതുക്കി നൽകില്ല. വിവിധ മേഖലകളിൽ സ്വദേശിവത്കരണം ഊർജിതപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് കുവൈറ്റ് കടുത്ത നടപടികളിലേക്കു പോകാൻ ഉദ്ദേശിക്കുന്നത്.

അറുപത് വയസ് പിന്നിട്ട ഹൈസ്കൂൾ വിദ്യാഭ്യാസമോ അതിൽ താഴെയോ വിദ്യാഭ്യാസമുളഅള വിദേശികൾക്ക് താമസ രേഖ പുതുക്കി നൽകില്ലെന്ന് അഥോറിറ്റി നേരത്തേ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബിരുദമുള്ളവർക്ക് താമസരേഖ നീട്ടിനൽകുമെന്ന മുൻ തീരുമാനം ഇപ്പോൾ മരവിപ്പിച്ചത് . 70000 ലേറെ വിദേശികൾക്കു സ്വന്തം രാജ്യങ്ങളിലേക്കു മടങ്ങേണ്ടി വരുമെന്നാണ് കരുതുന്നത്. അതേസമയം, ഇവരുടെ മക്കൾ കുവൈറ്റിൽ ജോലി ചെയ്യുന്നുണ്ടെങ്കിൽ ആശ്രിത വിസയിലേക്കു മാറാൻ കഴിയുമെന്നും മാൻപവർ അഥോറിറ്റി അറിയിച്ചു.