ദുബായ് എക്സ്പോയ്ക്ക് ത്രിതല സുരക്ഷ

ദുബായ്: ലോകപ്രശസ്ത ദുബായ് എക്സ്പോയുടെ സുരക്ഷ ശക്തിപ്പെടുത്താൻ ത്രിതല സ്മാർട്ട സുരക്ഷാ സംവിധാനം. നിർമിതബുദ്ധി ഉൾപ്പെടെ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതോടൊപ്പം അത്യന്താധുനിക നിരീക്ഷണ- ദ്രുതകർമ വാഹനങ്ങളും സുരക്ഷയുടെ ഭാഗമായൊരുക്കും. ഇതിനായി, സൈന്യത്തിന്‍റെ സേവനവും ഉണ്ടായിരിക്കും. ഓപ്പറേഷൻസ് സെക്റ്റർ, പിന്തുണ നൽകുന്ന സപ്പോർട്ട് ആൻഡ് ബാക്ക് സെക്റ്റർ, ക്രിമിനൽ അന്വേഷണ വിഭാഗം എന്നിങ്ങനെ മൂന്നുതട്ടിലായിരിക്കും പ്രവർത്തനം.

വോളന്‍റിയർമാർക്കു പ്രത്യേക പരിശീലനം നൽകും. ഒക്റ്റോബർ ഒന്നുമുതൽ അടുത്തവർഷം മാർച്ച് 31 വരെയാണ് എക്സ്പോ. പ്രധാന വേദിയിൽ മാത്രം 15000 ത്തിലേറെ സ്മാർട്ട് ക്യാമറകൾ, സെൻസറുകൾ എന്നിവ ഉണ്ടാകും. കെട്ടിടങ്ങളുടെ ഇടനാഴികൾ, പടികൾ, മാലിന്യം തള്ളുന്ന സ്ഥലം എന്നിവിടങ്ങളിൽ ക്യാമറ നിരീക്ഷണം. അഗ്നിബാധയെ ചെറുക്കാനും സംവിധാനമുണ്ടാകും.

കുറ്റവാളികളെ തിരിച്ചറിയാൻ ശേഷിയുള്ള ഗയ്യാസ് സൂപ്പർ കാർ ഉൾപ്പെടെ മേളയുടെ ഭാഗം. വ്യക്തികളുടെ മുഖം സ്കാൻ ചെയ്ത് തത്സമയം പൊലീസ് ആസ്ഥാനത്തേക്കു അയയ്ക്കാനും വിവരങ്ങൾ ലഭ്യമാക്കാും സാധിക്കും.