വാക്സിനെടുക്കാനുള്ള കുറഞ്ഞ പ്രായം 16

അബുദാബി: കോവിഡ് പ്രതിരോധ വാക്സിൻ പ്രചാരണം ശക്തമാക്കിയ പശ്ചാത്തലത്തിൽ യുഎഇയിൽ കുത്തിവയ്പ്പെടുക്കാനുള്ള കുറഞ്ഞ പ്രായം 18ൽനിന്ന് 16 ആക്കി. രോഗപ്രതിരോധ, ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. പരമാവധി ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുകയെന്ന ഉദ്ദേശ്യത്തോടെയാണ് പ്രായപരിധി കുറച്ചത്.

വാക്സിൻ പ്രചാരണത്തിന്‍റെ ഭാഗമായി യുഎഇയിൽ വിവിധയിടങ്ങളിലായി കൂടുതൽ കുത്തിവയ്പ്പ് കേന്ദ്രങ്ങളും തുടങ്ങി. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്ത 16 വയസു പിന്നിട്ടവർക്കാണ് ഇനി വാക്സിൻ നൽകുക. മൂന്നാഴ്ചയ്ക്കിടെ രണ്ടാമത്തെ ഡോസും നൽകും.

യുഎഇയിൽ സിനോഫാം വാക്സീൻ രണ്ടു ഡോസ് എത്തുവർക്കും വാക്സിൻ പരീക്ഷണത്തിൽ പങ്കാളികളായവര്ക്കും വിദേശത്തു പോയി മടങ്ങിവന്നാൽ ക്വാറന്‍റീൻ വേണ്ടെന്ന് കഴിഞ്ഞദിവസം ഭരണകൂടം അറിയിച്ചിരുന്നു. അതേസമയം, ഇവർ രാജ്യത്തു തിരിച്ചെത്തിയാൽ പിസിആർ പരിശോധനയ്ക്കു വിധേയരാകണമെന്ന് ആരോഗ്യ മന്ത്രാലായം. ഇവർക്കൊപ്പം 12നും 17നും ഇടയിൽ പ്രായമുള്ള കുട്ടികൾ ഉണ്ടെങ്കിൽ അവർക്കും പത്തു ദിവസത്തെ ക്വാറന്‍റീൻ നിർബന്ധം.

വാക്സിൻ എടുക്കാത്തവർ യാത്രയ്ക്കു 96 മണിക്കൂറിനകം എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. വിമാനത്താവളത്തിൽ എത്തിയാൽ വീണ്ടും പിസിആർ പരിശോധനയുണ്ടാകും. നെഗറ്റീവ് ഫലം ലഭിക്കുന്നതുവരെ സ്വയം നിരീക്ഷണത്തിൽ കഴിയണം.