ദോഹ: കോവിഡ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ സഞ്ചരിച്ച 171 പേര്‍ക്കെതിരേയാണ് പുതിയതായി കേസെടുത്തത്. ഇവരില്‍ അധികവും മാസ്ക് ശരിയായി ധരിക്കാത്തവരാണ്. 500 റിയാല്‍ പിഴയാണ് ഇവര്‍ക്ക് നല്‍കിയത്.
താമസ സ്ഥലത്തുനിന്നും മറ്റിടങ്ങളില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ രാജ്യത്ത് മാസ്ക് നിര്‍ബന്ധമാക്കിയ നിയമം കഴിഞ്ഞ വര്‍ഷം മേയ് 17 മുതലാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. നിയമം ലംഘിച്ചാല്‍ നിലവില്‍ 500 റിയാലും അതിന് മുകളിലുമാണ് പല സ്ഥലങ്ങളിലും പിഴ ചുമത്തുന്നത്.