വ്യക്തികളെ തിരിച്ചറിയാൻ ഫേഷ്യൽ ഐഡി; യുഎഇയിൽ അംഗീകാരം

അബുദാബി: വ്യക്തികളെ തിരിച്ചറിയാൻ മുഖ വിവരങ്ങൾ ( ഫേഷ്യൻ ഐഡി) ഉപയോഗിക്കാൻ യുഎഇ മന്ത്രിസഭ അനുമതി നൽകി. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ആദ്യഘട്ടത്തിൽ സ്വകാര്യമേഖലയിൽ ഉപയോഗിക്കുന്ന പദ്ധതി വിലയിരുത്തിയശേഷം പിന്നീട് രാജ്യവ്യാപകമായി നടപ്പാക്കും.

വ്യക്തികളെ തിരിച്ചറിയുന്നതിന് വിവിധ രേഖകൾ ഹാജരാക്കുന്നതിനു പകരമായാണ് ഫേഷ്യൻ ഐഡി ഉപയോഗിക്കുക.

വിദൂര വാർത്താവിനിമയ നടപടികൾക്കു മേൽനോട്ടം വഹിക്കാൻ പുതിയ സംഘത്തിനും രൂപം നൽകി. ഭാവിയിലെ സർക്കാർ ജോലികൾ തികച്ചു വ്യത്യസ്തമായിരിക്കുമെന്നും ഷെയ്ഖ് മക്തൂം പറഞ്ഞു.