വിമാനസർവീസ് ഇല്ല; കുവൈറ്റിൽ വിപണിക്ക് വൻ തിരിച്ചടി

കുവൈറ്റ് സിറ്റി: കോവിഡ് പശ്ചാത്തലത്തിൽ വിമാന സർവീസുകൾ നിർത്തിവച്ചതിനത്തുടർന്ന് വിപണി തകർന്നടിഞ്ഞ് കുവൈറ്റ്. ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങളുടെ വിപണിയിലാണ് വൻ തിരിച്ചടിയുണ്ടായിരിക്കുന്നത്. 34 രാജ്യങ്ങളിൽനിന്നുള്ള സർവീസ് ഇനിയും പുനരാരംഭിക്കാനാകാത്തതാണ് കുവൈറ്റിനെ പിടിച്ചുലയ്ക്കുന്നത്. ഈ സർവീസുകൾ എന്നു തുടങ്ങാനാകുമെന്നതിലും വ്യക്തതയില്ല.

യാത്രാസൗകര്യം നിലച്ചതിനാൽ പ്രവാസികൾ ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങൾ വാങ്ങാനെത്താത്തതാണ് വിപണി ഇടിയാൻ കാരണം. ഇന്ത്യയും ഈജിപ്റ്റും ഉൾപ്പെടെ വലിയോ തോതിൽ പ്രവാസി സമൂഹമുള്ള രാജ്യങ്ങൾ സർവീസുകൾ റദ്ദാക്കിയവയിൽപ്പെടും. വേനൽക്കാലത്ത് നാട്ടിലേക്കു പോകുന്നവർ വലിയതോതിൽ ഇലക്‌ട്രോണിക്സ് ഉപകരണങ്ങൾ വാങ്ങിക്കൂട്ടാറുണ്ട്. എന്നാൽ കഴിഞ്ഞ സീസണിൽ ഇതുണ്ടായില്ല. ഒരു വർഷം പിന്നിടുമ്പോഴും നിലയിൽ മാറ്റമില്ലാത്തതാണ് വിപണിയിൽ ആശങ്കയ്ക്കിടവയ്ക്കുന്നത്.

ഈ മേഖലയിൽ 70 ശതമാനം വിൽപ്പനിയിടിവുണ്ടായതയാണ് കണക്ക്. ആളുകൾക്ക് തൊഴിൽ നഷ്ടമുണ്ടായതും വിപണിയെ ബാധഇച്ചു. തവണവ്യവസ്ഥയിൽ ഉത്പന്നങ്ങൾ നൽകുന്നതിൽ വ്യാപാരസ്ഥാപനങ്ങൾ തമ്മിൽ വൻ മത്സരങ്ങൾ നടന്നിരുന്നെങ്കിലും ഇപ്പോൾ അതിനും മങ്ങലേറ്റിരിക്കുകയാണ്.