ഹെൽത്ത് പാസ്പോർട്ട് യാത്രാ രേഖയല്ല

ജിദ്ദ: കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവയ്പ്പെടുക്കുന്നവർക്ക് നൽകി വരുന്ന ഡിജിറ്റൽ ഹെൽത്ത് പാസ്പോർട്ട് യാത്രാ രേഖയല്ലെന്ന് സൗദി അധികൃതർ. ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ ഹെൽത്ത് പാസ്പോർട്ട് പുറത്തേക്കുള്ള യാത്രയ്ക്കു നിർബന്ധവുമല്ല. രണ്ടു ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചു എന്നത് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ രേഖ നൽകുന്നത്.

രാജ്യത്തിനു പുറത്തേക്കുള്ള യാത്രയ്ക്ക് രേഖ നിർബന്ധമാണോ എന്ന ഗുണഭോക്താവിന്‍റെ ചോദ്യത്തിനു മറുപടിയായണ് അധികൃതർ ഇക്കാര്യം ട്വിറ്ററിൽ അറിയിച്ചത്. അതേസമയം, കോവിഡ് വാക്സിൻ എടുത്തുവെന്നതിനുള്ള രേഖയായി ഭാവിയിൽ മറ്റു രാജ്യങ്ങൾ ഇത് ഉപാധിയാക്കിയേക്കാം. ഹെൽത്ത് പാസ്പോർട്ടുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളുണ്ടായാൽ ഉടൻ അറിയിക്കുന്നതാണെന്നും
അധികൃതർ.