ദുബായ് ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റിൽ പുതിയ പാത തുറന്നു

ദുബായ്: ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റിൽ പ്രത്യേക ബസ്, ടാക്സി പാത പരീക്ഷണാടിസ്ഥാനത്തിൽ തുറന്നു കൊടുത്തതായി ആർടിഎ. ഇപ്പോൾ നിയന്ത്രിതമായി വാഹനങ്ങൾ ഓടുന്നുണ്ടെങ്കിലും 21മുതൽ പൂർണമായും പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാകുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റി (ആർടിഎ) അറിയിച്ചു. ഖാലിദ് ബിൻ അൽ വലീദ്- അൽമിനാ സ്ട്രീറ്റ് ഇന്‍റർ സെക്ഷനിൽനിന്ന് സബീൽ സ്ട്രീറ്റിന് തൊട്ടുമുൻപ് വരെ ഇരുവശത്തുമുള്ള 4.3 മീറ്റർ പാതയാണിത്.

മൂന്നാംഘട്ട വികസനത്തിന്‍റെ ഭാഗമായി ദീർഘിപ്പിച്ച പാതയിൽ നടപ്പാതകൾ, പാർക്കിങ് ബസ് ഷെൽട്ടറുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. പുതിയ പാത ചുവപ്പു നിറത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. പദ്ധതി പൂർത്തിയാകുമ്പോൾ ബസ്, ടാക്സി പാതകൾ 11.6 കിലോമീറ്റർ ദൂരത്തിൽ അൽ മൻഖൂൽ, അൽ മിനാ എന്നീ ഏഴ് സ്ട്രീറ്റുകളിലൂടെ കടന്നു പോകുമെന്ന് ആർടിഎ ചെയർമാൻ മാത്തർ അൽ തായർ.