ലോകത്തെ ഏറ്റവും വലിയ ക്യാൻവാസ്; റെക്കോഡിട്ട് സച്ച ജഫ്രി

ദു​ബായ്: 11 കോടി ദിർഹമിന്‍റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക്യാൻ​വാ​സ്​ ദുബായിൽ ഒരുങ്ങുന്നു. ബ്രി​ട്ടിഷ്​ ക​ലാ​കാ​ര​നാ​യ സ​ച്ച ജ​ഫ്രി​യാ​ണ് 17,000 ച​തു​ര​ശ്ര അ​ടി​യി​ൽ ചി​ത്ര​വി​സ്​​മ​യം തീ​ർ​ത്തി​രി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി 25നു​ പ്ര​കാ​ശ​നം നടക്കുന്ന ചിത്രം ഇ​തി​ന​കം ഗി​ന്ന​സ്​ റെ​ക്കോ​ഡ്​ സ്വന്തമാക്കിക്കഴിഞ്ഞു.

ചിത്രവുമായി ബന്ധപ്പെട്ടു ലഭിക്കുന്ന സാമ്പത്തിക ലാഭം കോ​വി​ഡ് കാ​ല​ത്ത്​ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കു​മാ​യി ചെലവഴിക്കും.ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന നാ​ല്​ ലേ​ല​ങ്ങ​ളി​ലാ​യാ​ണ്​ ക്യാ​ൻ​വാ​സി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ ലേ​ല​ത്തി​ൽ​വെ​ക്കു​ന്ന​ത്. യു​നി​സെ​ഫ്, ദുബായ് കെ​യ​ർ, യു​ന​സ്​​കോ, ​ഗ്ലോ​ബ​ൽ ഗി​ഫ്​​റ്റ്​ ഫൗ​ണ്ടേ​ഷ​ൻ, യുഎഇ സ​ഹി​ഷ്​​ണു​താ മ​ന്ത്രാ​ല​യം, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ എ​ന്നി​വ​യു​മാ​യി ചേ​ർ​ന്നാ​ണ്​ ചാ​രി​റ്റി പ്ര​വ​ർ​ത്ത​നം. ആ​രോ​ഗ്യം, ഡി​ജി​റ്റ​ൽ, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സ​ഹാ​യം എ​ത്തി​ക്കും. ലോ​ക​ത്തിന്‍റെ വിവി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള നൂ​റു​ക​ണ​ക്കി​ന്​ സെ​ലി​ബ്രി​റ്റി​ക​ൾ ഇ​തിന്‍റെ ഭാ​ഗ​മാ​വും.

അ​റ്റ്​​ലാ​ൻ​റി​സി​ലെ മുറിയിൽ ഒരുങ്ങിയ ക്യാൻവാസ് പൂർത്തിയാക്കാൻ 28 ആ​ഴ്​​ച​യെ​ടു​ത്തു. ദി​വ​സ​വും 20 മ​ണി​ക്കൂ​ർ ഈ ​ചി​ത്ര​ത്തി​നാ​യി ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ടെ​ന്ന്​ ജ​ഫ്രി. 1,065 ​ബ്ര​ഷും 6,300 ലി​റ്റ​ർ പെ​യി​ൻ​റും ഉ​പ​യോ​ഗി​ച്ചു. ദ ​ജേ​ണി ഓ​ഫ്​ ഹ്യു​മാ​നി​റ്റി എ​ന്ന്​ പേ​രി​ട്ടി​രി​ക്കു​ന്ന ക്യാൻ​വാ​സി​ൽ ലോ​ക​ത്തി​ന്‍റെറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ൾ ഓ​ൺ​ലൈ​നാ​യി അ​യ​ച്ചു​ന​ൽ​കു​ന്ന പെ​യി​ൻ​റി​ങ്ങു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കോ​വി​ഡ്​ കാ​ല​ത്തെ ഐ​സൊ​ലേ​ഷ​ൻ, ബ​ന്ധ​ങ്ങ​ൾ, അ​ക​ൽ​ച്ച എ​ന്നി​വ​യെ​ല്ലാം വ​ര​യി​ൽ തീ​മാ​യി വ​രു​ന്നു. കോ​വി​ഡ്​ കാ​ല​ത്ത്​ ക്രി​യാ​ത്​​മ​ക​മാ​യി എ​ന്ത്​ ചെ​യ്യാം എ​ന്ന ചി​ന്ത​യി​ൽ​നി​ന്നാ​ണ്​ ഇ​ങ്ങ​നെ​യൊ​രു ആ​ശ​യം ഉ​ട​ലെ​ടു​ത്ത​ത്.