ദുബായ്: ദുബായിൽനിന്ന് ആറുമാസമായി വിട്ടുനിൽക്കുന്ന താമസ വിസക്കാർക്ക് തിരിച്ചുവരാനുള്ള കാലാവധി മാർച്ച് 31 വരെയാക്കി. ഡിസംബർ 31ന് അവസാനിക്കേണ്ടിയിരുന്ന തീയതിയാണ് മൂന്നുമാസത്തേക്കു കൂടി നീട്ടിയത്.
കാലാവധിയുള്ള വിസയും എമിഗ്രേഷൻ അനുമതിയും വേണമെന്ന് വിമാനക്കമ്പനികളായ എയർഇന്ത്യ എക്സ്പ്രസും ഫ്ലൈ ദുബായും അറിയിച്ചു. രജിസ്റ്റർ ചെയ്യേണ്ട സൈറ്റ് https://www.gdrfad.gov.ae.