റിയാദ്: ഉപേക്ഷിക്കപ്പെട്ട കാറുകളില്‍ സ്റ്റിക്കറുകള്‍ പതിച്ചു തുടങ്ങി. വരും ദിവസങ്ങളില്‍ റിയാദ് നഗരത്തിലും ദീര്‍ഘനാളായി ആരും ഉപയോഗിക്കാതിരിക്കുന്ന കാറുകള്‍ നീക്കം ചെയ്യാനാണ് പദ്ധതി.
നിലവില്‍ നിരവധി കാറുകള്‍ അങ്ങനെ മാറ്റിക്കഴിഞ്ഞു. ഇനിയും തുടരും. അതേസമയം
കേടായതിനാലും അപകടങ്ങളില്‍പെട്ട് തകര്‍ന്നതിനാലും ദീര്‍ഘകാലമായി ഉടമകള്‍ പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിച്ച 11,601 കാറുകള്‍ ജിദ്ദ നഗരസഭ കഴിഞ്ഞ വര്‍ഷം നീക്കം ചെയ്തു. കഴിഞ്ഞ കൊല്ലം മാസത്തില്‍ ശരാശരി 966 കാറുകള്‍ വീതം ജിദ്ദ നഗരസഭ നീക്കം ചെയ്തു. ഡിസംബറില്‍ 663 ഉം നവംബറില്‍ 889 ഉം ഒക്ടോബറില്‍ 920 ഉം സെപ്റ്റംബറില്‍ 1,666 ഉം ഓഗസ്റ്റില്‍ 1,898 ഉം ജൂലൈയില്‍ 1,166 ഉം ജൂണില്‍ 1,165 ഉം മെയ് മാസത്തില്‍ 581 ഉം ഏപ്രിലില്‍ 936 ഉം മാര്‍ച്ചില്‍ 1,447 ഉം കേടായ കാറുകളാണ് ജിദ്ദ നഗരസഭ നീക്കം ചെയ്തത്.