റിയാദ്: സൗദിയില്‍ വാട്സാപ്പ് കോളുകള്‍ക്ക് അനുമതി. ഇതോടെ നാട്ടിലേക്ക് ഫോണ്‍ ചെയ്യുന്നവരില്‍ അധികവും വാട്സാപ്പ് കോളുകളിലേക്ക് മാറി.
നേരത്തെ വാട്സാപ്പ് കോളുകള്‍ക്ക് സൗദിയില്‍ വിലക്കുണ്ടായിരുന്നു. യു.എ.ഇയിലും വാട്സാപ്പ് കോളിന് നിരോധനമുണ്ടെങ്കിലും ഉടനെ നിരോധനം മാറ്റുമെന്നും അറിയുന്നു. വാട്സാപ്പ്, ഫേസ് ടൈം തുടങ്ങിയവയില്‍ വോയ്സ് കോളിനുള്ള വിലക്ക് നീക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്.
180ഓളം രാജ്യങ്ങളിലായി ഏകദേശം രണ്ട് ബില്ലിയനിലധികം പേര് ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ഇന്‍സ്റ്റന്റ് മെസ്സേജിങ് ആപ്പ് ആണ് വാട്സ്ആപ്പ്. ടെലിഗ്രാം, വീ ചാറ്റ്, സ്നാപ്ചാറ്റ് തുടങ്ങിയ എതിരാളികളുണ്ടെങ്കിലും ഉപഭോക്താക്കളുടെ എണ്ണത്തിലും ദിവസവും കൈമാറ്റം ചെയ്യുന്ന മെസ്സേജുകളുടെ എണ്ണത്തിലും വാട്സ്ആപ്പ് ബഹുദൂരം മുന്നിലാണ്. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലാണ് വാട്സ്ആപ്പ് .