പാകിസ്ഥാനി നടിക്ക് സൗദിയില്‍ സ്ഥിര താമസത്തിന് അനുമതി

റിയാദ്: പാകിസ്ഥാനി നടിക്ക് സൗദിയില്‍ സ്ഥിര താമസത്തിന് അനുമതി. പാകിസ്ഥാനിലെ പ്രശസ്ത നടി സാറ അല്‍ബാലുഷിക്കാണ് സൗദിയില്‍ സ്ഥിര താമസാനുമതി നല്‍കിയത്. അറബ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
39കാരിയായ സാറ അല്‍ബാലുഷി സൗദിയിലാണ് ജനിച്ചതും പഠിച്ചതും.

മാതാപിതാക്കളോടൊപ്പം സൗദിയിലായിരുന്നു. സൗദി ഗവണ്‍മെന്റിന്റെ പ്രീമിയം റസിഡന്‍സി കാര്‍ഡ് ലഭിച്ച സാറ അറബിക് ഭാഷ അനായാസം കൈകാര്യം ചെയ്യും.
താമസാനുമതി ലഭിച്ചതില്‍ സാറ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. മരിക്കുന്നതുവരെ സൗദിയില്‍ താമസിക്കാനാണ് ആഗ്രഹമെന്നും അവര്‍ പറഞ്ഞു.