റിയാദ്: ഒരാഴ്ച്ചത്തെ ഇടവേളയ്ക്ക് ശേഷം സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് വിമാനം പറന്നു തുടങ്ങി. ഇന്നലെ മുതലാണ് വിമാനങ്ങള്‍ വീണ്ടും ആരംഭിച്ചത്. ജനിതകമാറ്റം സംഭവിച്ച പുതിയ കോവിഡ് വൈറസിന്റെ വ്യാപനത്തെത്തുടര്‍ന്നാണ് സൗദി അറേബ്യ മറ്റ് രാജ്യങ്ങളിലേക്കുള്ള കര, ജല, വ്യോമ ഗതാഗതം നിര്‍ത്തിവെച്ചിരുന്നു. വിലക്ക് ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടിയെങ്കിലും വിദേശ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ക്ക് അനുമതി നല്‍കുകയായിരുന്നു.
ഒമാനില്‍ നിന്നും വിമാനങ്ങള്‍ പറന്നുതുടങ്ങി. വന്ദേഭാരത്, ചാര്‍ട്ടേഡ് വിമാനങ്ങളാണ് ഇന്ത്യയിലേക്കുള്ളത്. റഗുലര്‍ സര്‍വീസ് ആരംഭിക്കാന്‍ ഇനിയും വൈകുമെന്നാണ് പുതിയ കോവിഡ് സാഹചര്യത്തില്‍ വിലയിരുത്തപ്പെടുന്നത്.