റിയാദ്: അറബ് പത്രങ്ങളിലും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനാണ് താരം. 21-ാം വയസ്സില്‍ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ 10 ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തിലെ ഭരണാധികാരിയാക്കിയത് വലിയ പ്രാധാന്യത്തോടെയാണ് അറബ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അല്‍ ബയാന്‍.കോം, കിയോം.കോം, അഫ്രിഗേറ്റ് ന്യൂസ്, എമിറേറ്റ്‌സ് ടുഡെ അടക്കം നിരവധി ലീഡ് പത്രങ്ങളിലാണ് ആര്യ താരമായിരിക്കുന്നത്.
നിരവധി ഇംഗ്ലീഷ് പത്രങ്ങളിലും ആര്യ മേയറായ വാര്‍ത്ത വലിയ പ്രാധാന്യത്തോടെ നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് 21 വയസുകാരിയെ മേയറാക്കിയെന്നാണ് റിപ്പോര്‍ട്ട്. ആര്യ രാജേന്ദ്രനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പങ്കുവെയ്ക്കുന്നു വാര്‍ത്തയില്‍.
ഇന്ത്യയിലെ വിവിധ ഭാഷാപത്രങ്ങളിലും ഓണ്‍ലൈന്‍ ന്യൂസുകളിലും ആര്യ രാജേന്ദ്രന്‍ മേയറായ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ പത്രങ്ങള്‍ പൊതുവെ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളിലെ വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കാറുണ്ട്.