16 രാജ്യങ്ങളിലേക്ക് പൗരന്മാരെ വിലക്കിയ സൗദി നടപടി; ആശങ്കയോടെ പ്രവാസിമലയാളികള്‍

റിയാദ്: 16 രാജ്യങ്ങളിലേക്ക് പോകുന്നതിന് സ്വന്തം പൗരന്മാരെ വിലക്കിയ സൗദി അറേബ്യയുടെ നടപടിയില്‍ ആശങ്കയോടെ പ്രവാസികള്‍. ആഗോള തലത്തില്‍ കോവിഡ് കേസുകള്‍ പെരുകുന്ന സാഹചര്യത്തിലാണിത്. ഇന്ത്യയിലേക്ക് പോകരുതെന്നുള്ള സൗദി ഭരണകൂടം നിര്‍ദേശമാണ് പ്രവാസികളെ ഏറെ ആശങ്കയിലാക്കിയത്.
ഇന്ത്യയില്‍ കഴിഞ്ഞ കുറച്ച് ദിവസമായി 2000ത്തിന് മുകളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിയന്ത്രണങ്ങളുടെ ഭാഗമായി ഏറെക്കാലം അടച്ചിട്ട സൗദി അറേബ്യ അടുത്തിടെയാണ് അന്താരാഷ്ട്ര വിമാന സര്‍വീസ് വീണ്ടും ആരംഭിച്ചത്.
ലബ്നാന്‍, സിറിയ, തുര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്താന്‍, യമന്‍, സോമാലിയ, എത്യേപ്യ, കോംഗോ, ലിബിയ, ഇന്തോനേഷ്യ, വിയറ്റ്നാം, അര്‍മേനിയ, ബെലാറസ്, വെനിസ്വേല എന്നീ രാജ്യങ്ങളിലേക്കും യാത്ര ചെയ്യരുതെന്നാണ് സൗദി ഭരണകൂടം പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കൊവിഡിന് പുറമെ കുരങ്ങുപനിയും ലോകത്ത് വ്യാപിക്കുകയാണ്. ഇതും സൗദിയുടെ പുതിയ നിയന്ത്രണത്തിന് കാരണമായി.