കണ്ണഞ്ചിപ്പിക്കുന്ന ദുബായ് കാണാനുള്ള മോഹം; 19 കാരി ഒറ്റയ്ക്ക് രാജ്യങ്ങള്‍ താണ്ടി ദുബായിലെത്തി

ദുബായ്: കണ്ണഞ്ചിപ്പിക്കുന്ന ദുബായ് കാണാനുള്ള മോഹം കൊണ്ട് വീട്ടുകാരറിയാതെ യൂറോപ്പില്‍ നിന്നെത്തിയ 19 വയസ്സുകാരിയെ സുരക്ഷിതമായി നാട്ടിലെത്തിച്ച് പോലീസ്. ഈസമയം കാണാതായ പെണ്‍കുട്ടിക്കായി വീട്ടുകാര്‍ അന്വേഷണം നടത്തിവരികയായിരുന്നു.
താമസിക്കാന്‍ മുറിയെടുക്കുമ്പോള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. കാര്യങ്ങള്‍ മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍, കുട്ടിയുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ കോണ്‍സുലേറ്റിനു കൈമാറുകയും കുടുംബത്തെ വിവരമറിയിക്കുകയും . കുട്ടിക്ക് താമസസൗകര്യമൊരുക്കുകയും മാതൃസഹോദരിയെ ദുബായില്‍ എത്തിക്കുകയും ചെയ്തു.
ദുബായില്‍ രണ്ടാഴ്ച തങ്ങി എല്ലാ കാഴ്ചകളും ആസ്വദിച്ചാണ് ഇരുവരും മടങ്ങിയത്. ദൃശ്യമാധ്യമങ്ങളിലൂടെ ദുബായിയെ അടുത്തറിഞ്ഞപ്പോള്‍ വരാന്‍ തീരുമാനിക്കുകയായിരുന്നത്രേ.

യുഎഇ പോലീസ് ഉടന്‍ തന്നെ കുട്ടിയുടെ രാജ്യത്തിന്റെ എംബസിയുമായി ബന്ധപ്പെട്ടു. അപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം നാട്ടിലെ പോലീസില്‍ പരാതി നല്‍കിയിട്ടുള്ളതായി അറിഞ്ഞത്. മാതാപിതാക്കളുമായി ഉടന്‍ തന്നെ ബന്ധപ്പെടുകയും കുട്ടി ദുബായില്‍ സുരക്ഷിതയാണെന്ന് അറിയിക്കുകയുമായിരുന്നു.