പിതാവിനെ കുത്തിക്കൊന്ന മകനടക്കം രണ്ടു പേര്‍ക്ക് സൗദിയില്‍ വധശിക്ഷ

ജിദ്ദ: സൗദിയില്‍ രണ്ടു പേരുടെ വധ ശിക്ഷ നടപ്പാക്കി. ഉറങ്ങിക്കിടന്ന പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി.
ബീഷ സ്വദേശി മുഹമ്മദ് ബിന്‍ സൗദിനെയാണ് മകന്‍ കൊലപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് മകന്‍ ജമീല്‍ മുഹമ്മദിനെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ കുറ്റം തെളിയുകയും ചെയ്തു. പ്രതിയെ വധശിക്ഷയ്ക്ക് വിധേയനാക്കാന്‍ റോയല്‍ കോര്‍ട്ട് ഉത്തരവിട്ടിരുന്നു.
അല്‍ഖര്‍ജില്‍ സൗദി സ്വദേശിയുടെ കൊലകേസിലാണ് മറ്റൊരു സ്വദേശിയെ വധശിക്ഷയ്ക്ക് വിധിച്ചത്. അബ്ദുള്ള ബിന്‍ മനാഹി അദ്ദോസരിയെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. ഖാലിദ് ബിന്‍ ഫറാജ് അദ്ദോസരി എന്നയാളെ വെടിവെച്ചു കൊന്നെന്നാണ് കേസില്‍ തെളിയിക്കപ്പെട്ടത്. റോയല്‍ കോര്‍ട്ടും പ്രതിയുടെ വധശിക്ഷ ശരിവെച്ചു.