റിയാദ്: സൗദിയുടെ പൊതുവിമാന കമ്പനിയായ സൗദിയയില്‍ സഹ പൈലറ്റുമാരായി ഇപ്പോള്‍ വിദേശികള്‍ ആരുമില്ല. 100 ശതമാനം സ്വദേശിവത്കരണം ഈ മേഖലയില്‍ പൂര്‍ത്തിയായി.
അതേസമയം സൗദിയ വിിയയില് അസിസ്റ്റന്റ് പൈലറ്റമാന കമ്പനിയില്‍ പൈലറ്റുമാരിലും നേരിയ ശതമാനം കൂടി മാത്രമേ വിദേശികള്‍ ജോലി ചെയ്യുന്നുള്ളൂ.
അസിസ്റ്റന്റ് പൈലറ്റ് തസ്തികകള്‍ പൂര്‍ണമായും സൗദിവല്‍ക്കരിക്കുമെന്ന് സൗദിയ നേതൃത്വം രണ്ടു വര്‍ഷം മുമ്പ് വ്യക്തമാക്കിയിരുന്നു. മുഴുവന്‍ പൈലറ്റ് തസ്തികകളും വൈകാതെ സൗദിവല്‍ക്കരിക്കും.
ഇതോടനുബന്ധിച്ച് സൗദിയ പ്രത്യേക ആഘോഷ പരിപാടി സംഘടിപ്പിച്ചു. 75 വര്‍ഷത്തിലേറെ നീണ്ട സൗദിയയുടെ പ്രയാണത്തിലെ ചരിത്ര ദിവസമാണ് ഈ സുദിനമെന്ന് സൗദിയ ഡയറക്ടര്‍ ജനറല്‍ ഇബ്രാഹിം അല്‍ഉമര്‍ പറഞ്ഞു. സൗദിയയുടെ പ്രയാണത്തില്‍ സംഭാവനകള്‍ നല്കിയ എല്ലാ രാജ്യക്കാരുമായുമായ പൈലറ്റുമാര്‍ക്ക് ഈയവസരത്തില്‍ നന്ദി പറയുകയാണെന്നും ഇബ്രാഹിം അല്‍ഉമര്‍ കൂട്ടിച്ചേര്‍ത്തു.