റിയാദ്: സൗദിയില്‍ 2018ല്‍ ഏര്‍പ്പെടുത്തിയ വാറ്റ് തുടരുമെന്നു ധനമന്ത്രിയും ആക്ടിങ് സാമ്പത്തിക മന്ത്രിയുമായ മുഹമ്മദ് അല്‍ജദ് ആന്‍. മൂല്യവര്‍ധിത നികുതി 15 ശതമാനമായി തുടരും. അതേസമയം ഇളവ് ലഭിച്ച വിഭാഗത്തിന് ഇളവ് തുടരും.
സാമ്പത്തിക സ്ഥിതി അനുയോജ്യമാകുമ്പോള്‍ സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കും. പാര്‍പ്പിടങ്ങള്‍വാങ്ങുന്നതിന് അനുവദിച്ച നികുതി ഇളവ് തുടരും.
ആദ്യമായി വീട് വാങ്ങുന്നവര്‍ക്കിളവ് ലഭിക്കും. നികുതി ഇളവ് പരിധി 10 ലക്ഷം റിയാലായും ഉയര്‍ത്തി.
പബ്ലിക് ഇന്‍വെസ്റ്റ് ഫണ്ട് നിക്ഷേപങ്ങള്‍ നടത്തുന്നത് തുടരും. വരുമാനം വര്‍ധിപ്പിക്കാന്‍ ഫ്രീലാന്‍സ് തൊഴില്‍ ചെയ്യാന്‍ സ്വദേശികളെ പ്രോത്സാഹിപ്പിക്കും.
അടുത്തവര്‍ഷം 3.2 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.