റിയാദ്: ഖത്തര്‍ ഉപരോധത്തില്‍ അയഞ്ഞ് സൗദി അറേബ്യ. മൂന്ന് വര്‍ഷം നീണ്ട ഉപരോധത്തിനൊടുവില്‍ ഖത്തറിന് സൗദി അറേബ്യ രാജ്യാതിര്‍ത്തിയും തുറന്നുകൊടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ സൗദി അറേബ്യ ഖത്തറിന് വ്യോമാതിര്‍ത്തി തുറന്ന് കൊടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാൽ വിഷയത്തില്‍ കുവൈറ്റ് വിദേശകാര്യ മന്ത്രാലയം കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അതേസമയം യു.എ.ഇ, ഈജിപ്ത്, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറിനേര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട നിലപാട് ഇതുവരെ വ്യക്തമാക്കിയില്ല. അടുത്ത ദിവസങ്ങളില്‍ തന്നെ ഉപരോധം സംബന്ധിച്ച് ഈ രാജ്യങ്ങള്‍ നിലപാട് വ്യക്തമാക്കുമെന്നാണ് കരുതുന്നത്. അമേരിക്കയുടെ ഇടപെടലിന്റെ ഭാഗമായാണ് സൗദി ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കുന്നത്. ട്രംപിന്റെ വൈറ്റ് ഹൗസ് ഉപദേഷ്ടാവും മരുമകനുമായ ജാറാഡ് കുഷ്നീര്‍ ആണ് ഖത്തറിന് മേലുള്ള ഉപരോധം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചത്.