റിലയന്‍സ് ഫൈബര്‍ ഒപ്റ്റിക്കലില്‍ അബുദാബി നിക്ഷേപം 7454 കോടി രൂപയാക്കും

ദുബായ്: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഫൈബര്‍ ഒപ്റ്റിക്കലില്‍ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടേയും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റേയും നിക്ഷേപം വര്‍ധിപ്പിക്കുന്നു. ഒരു ബില്യന്‍ ഡോളറാക്കാനാണ് തീരുമാനം. ഏകദേശം 7454 കോടി രൂപ.  അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും നിക്ഷേപം നടത്തുന്നതോടെ മുകേഷ് അംബാനി, ഓയില്‍ റിഫൈനറിക്കു പുറമേ വൈവിധ്യമായ ബിസിനസ് മേഖലയില്‍ ആധിപത്യം ഉറപ്പിക്കുകയാണ്. 

ഡിജിറ്റല്‍ ഫൈബര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ട്രസ്റ്റിന്റെ യൂണിറ്റുകള്‍ വാങ്ങുന്നതിനായി അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയും സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും  37.8 ബില്യണ്‍ രൂപ (507.2 മില്യണ്‍ ഡോളര്‍) വീതം നിക്ഷേപിക്കുമെന്ന് റിലയന്‍സ് അറിയിച്ചു. ”ക്രിട്ടിക്കല്‍ അസറ്റ് ബേസ്” എന്ന് വിളിക്കുന്ന ”ശക്തമായ പങ്കാളികളുടെ പ്രേരണ” കമ്പനി ഉയര്‍ത്തിക്കാട്ടി. ഇന്ത്യയിലുടനീളം 1.1 ദശലക്ഷം കിലോമീറ്റര്‍ ഫൈബര്‍ ഒപ്റ്റിക് കേബിളിന്റെ ശൃംഖല റിലയന്‍സ് ഗ്രൂപ്പിനുണ്ട്.അത് 1,600 ഇന്ത്യന്‍ നഗരങ്ങളിലും പട്ടണങ്ങളിലും വ്യാപിക്കും.

വൈവിധ്യവല്‍ക്കരണം റിലയന്‍സിന്റെ ഭാവിയിലേക്കുള്ള പ്രധാന ഘടകമായാണ് കണക്കാക്കുന്നത്. കോവിഡിനെത്തുടര്‍ന്ന് വ്യോമ ഇന്ധനങ്ങളുടെ ആവശ്യകതയിലുണ്ടായ ഇടിവ് റിപ്പോര്‍ട്ട് ചെയ്തിരിരുന്നു. ഓയില്‍ റിഫൈനിംഗ്, പെട്രോകെമിക്കല്‍സ്  മാര്‍ച്ച് അവസാനിച്ച വര്‍ഷത്തില്‍ റിലയന്‍സിന്റെ വരുമാനത്തില്‍ ഏകദേശം 73 ശതമാനം സംഭാവന നല്‍കിയിരുന്നു.