ചര്‍മാരോഗ്യത്തിന് ജല ഉപവാസം

വ്രതം / ഉപവാസം പൊതുവെ ശരീരത്തിന് വളരെ ഗുണകരമാണ്. മാലിന്യങ്ങളെ പുറന്തള്ളി ശരീരം ശുദ്ധീകരിക്കപ്പെടുന്ന സമയമാണിത്. വെള്ളം മാത്രം കുടിച്ചുകൊണ്ട് പൂര്‍ണ്ണമായും ഭക്ഷണം ഉപേക്ഷിക്കുന്ന വ്രതങ്ങള്‍ ശരീരത്തിനകത്തു മാത്രമല്ല, ശരീരത്തിനു പുറത്തും ഗുണകരമായ മാറ്റങ്ങളുണ്ടാക്കുന്നു. ഇത് ചര്‍മാരോഗ്യത്തിനും ചര്‍മ സംരക്ഷണത്തിനും നല്ലതാണ്. ഇത് മുഖക്കുരു, കറുത്ത പാടുകള്‍, വരണ്ട ചര്‍മം എന്നിവ ഇല്ലാതാക്കുന്നു.

ഉപവാസം എങ്ങനെ പ്രയോജനപ്പെടുന്നു ?
ശരീരത്തില്‍ ഭക്ഷണമെത്താതിരിക്കുമ്പോള്‍ ശരീരം ആ ഊര്‍ജ്ജം അസുഖങ്ങളെ സുഖപ്പെടുത്താനായി ഉപയോഗിക്കുന്നു. ശരീരത്തിലെത്തുന്ന വെള്ളം മാലിന്യങ്ങളെ പുറന്തള്ളുന്ന പ്രക്രിയയില്‍ വലിയ പങ്കുവഹിക്കുകയും ചെയ്യുന്നു.

ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്തുന്നു
മാലിന്യങ്ങള്‍ പുറന്തള്ളുന്നതില്‍ മാത്രമല്ല, ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും ദഹനവും രക്തചംക്രമണവും എളുപ്പമാക്കുന്നതിനും വെള്ളം സഹായിക്കുന്നു. മറ്റേത് അവയവങ്ങളെയും പോലെ ചര്‍മവും കോശനിര്‍മ്മിതമാണ്. അവയില്‍ ജലം അടങ്ങിയിട്ടുണ്ട്. വെള്ളമില്ലാതെ കോശങ്ങള്‍ക്ക് നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. കോശങ്ങള്‍ക്ക് ആവശ്യത്തിന് വെള്ളം കിട്ടിയില്ലെങ്കില്‍ അവ വരണ്ടതും കടുത്തതും പൊരി പിടിച്ചതുമാകുന്നു. വരണ്ട ചര്‍മത്തില്‍ പെട്ടെന്ന് ചുളിവുകളുണ്ടാകുന്നു.

വെള്ളം ചര്‍മാരോഗ്യം മെച്ചപ്പെടുത്തുന്നുണ്ടോ ?

മാലിന്യങ്ങള്‍ പുറന്തള്ളുന്നു
മുതിര്‍ന്നവര്‍ ദിവസവും എട്ടു ഗ്ലാസ് വെള്ളം കുടിക്കണം. ചര്‍മത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളി ചര്‍മാരോഗ്യം നിലനിര്‍ത്താന്‍ ഇത് നിര്‍ബന്ധമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നതു വഴി തന്നെ ചര്‍മത്തിലെ കുരുക്കളും പാടുകളും ഒഴിവാക്കാവുന്നതാണ്.

ചര്‍മത്തിന് പ്രായമാകുന്നത് തടയുന്നു
ധാരാളം വെള്ളം കുടിക്കുന്നവരുടെ ചര്‍മം ആരോഗ്യപൂര്‍ണ്ണമായി നില്‍ക്കുമെന്നും ചര്‍മത്തിന് പ്രായമാകുന്നത് തടയുമെന്നും പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.

മുഖക്കുരു ഇല്ലാതാക്കുന്നു
വെള്ളം മാത്രം കുടിച്ച് ഉപവസിക്കുന്നത് രക്തചംക്രമണം വര്‍ധിപ്പിക്കുന്നു. വെള്ളം മാത്രം കുടിച്ച് ഉപവസിക്കുന്നവരുടെ ചര്‍മത്തിന്റെ പ്രകൃതം മാറിയതായി അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ചര്‍മത്തിലെ കുരുക്കളും പാടുകളും ഇത് സുഖപ്പെടുത്തും.

സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

  1. നിങ്ങള്‍ ആദ്യമായാണ് ജലം മാത്രം കുടിച്ച് ഉപവസിക്കുന്നതെങ്കില്‍ ചിലപ്പോള്‍ വിശപ്പിനെ തുടര്‍ന്നുള്ള ചെറിയ അസ്വസ്ഥകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
  2. തലവേദന, ക്ഷീണം തുടങ്ങിയ പിന്മാറ്റ ലക്ഷണങ്ങള്‍ ശരീരം പ്രകടിപ്പിക്കാം.
  3. രണ്ടു മൂന്നു ദിവസം ഇതു തുടരുന്നതോടെ അസ്വസ്ഥതകള്‍ ഇല്ലാതാകുകയും പിന്മാറ്റ ലക്ഷണങ്ങള്‍ സുഖപ്പെട്ട് കൂടുതല്‍ എളുപ്പമാകുകയും ചെയ്യും.
  4. വെള്ളം മാത്രം കുടിച്ചുള്ള ഉപവാസം ദീര്‍ഘകാല ആരോഗ്യ ഗുണങ്ങള്‍ തരുന്നതോടൊപ്പം ഹ്രസ്വകാല പ്രയാസങ്ങളും തരുന്നു.
  5. കൂടുതല്‍ ദിവസം ഇപ്രകാരം ഉപവസിക്കുന്നത് ശരീരത്തിന്റെ മെറ്റബോളിസത്തെ ബാധിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് ഒരു തവണ മൂന്നു ദിവസത്തില്‍ കൂടുതല്‍ ഉപവസിക്കാതിരിക്കുന്നതാണ് നല്ലത്.
  6. ക്ഷമയുണ്ടായിരിക്കുക. ഒരു രാത്രി വെളുക്കുമ്പോള്‍ തന്നെ ചര്‍മാരോഗ്യം മെച്ചപ്പെട്ടിട്ടുണ്ടാവില്ല. ഇത് സമയമെടുത്തു മാത്രം സംഭവിക്കുന്ന പ്രക്രിയയാണ്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here