മലയാളി യുവാവ് റിയാദില്‍ മരിച്ചു

റിയാദ്: മലയാളി യുവാവ് ഹൃദ്രോഗത്തെത്തുടര്‍ന്ന് റിയാദ് അല്‍ജസീറ ആശുപത്രിയില്‍ മരിച്ചു. കായംകുളം സ്വദേശി മിറാഷ് മന്‍സൂറാ(40)ണ്‌ ഇന്ന് വൈകിട്ട് മരിച്ചത്. കുടൂലില്‍ ജോലിചെയ്തു വരികയായിരുന്നു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് റിയാദില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു മിറാഷ്.