സൗദിയില്‍ കോവിഡ് ക്വാറന്റൈന്‍ 3 ദിവസം മതി

റിയാദ്: ഇന്ത്യക്കാര്‍ക്ക് സൗദിയിലേക്ക് വരാന്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കണമെങ്കിലും മറ്റ് രാജ്യങ്ങളിലുള്ളവര്‍ സൗദിയിലേക്ക് വരുന്ന യാത്രക്കാര്‍ യാത്രക്ക് മുന്‍പും വന്ന ശേഷവും കോവിഡ് ടെസ്റ്റിന് വിധേയമാകണം. കൂടാതെ ഇവര്‍ മൂന്നു ദിവസം ക്വാറന്റൈന്‍ ചെയ്യണം. 48 മണിക്കൂറിനിടെ നടത്തിയ കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന പിസിആര്‍ പരിശോധന റിപ്പോര്‍ട്ട് വിമാന താവളത്തില്‍ കാണിക്കുന്നവര്‍ക്കാണ് പ്രവേശനം. സൗദിയല്‍ എത്തി മൂന്നു ദിവസത്തെ ഗാര്‍ഹിക ക്വാറന്റയ്ന്‍ പൂര്‍ത്തിയായാല്‍ മറ്റൊരു പിസിആര്‍ ടെസ്റ്റ് കൂടി ചെയ്യണമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഇവര്‍ തഥമ്മന്‍, തവല്‍ക്കനാ ആപ്പുകള്‍ മൊബൈലില്‍ പ്രവര്‍ത്തനക്ഷമമാക്കണം. അതേസമയം, ആറ് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വിമാന യാത്രയ്ക്ക് പിസിആര്‍ പരിശോധന ആവശ്യമില്ലെന്ന് ദേശീയ വിമാന കമ്പനിയായ സൗദിയ അറിയിച്ചു.
സൗദിയില്‍ നിന്ന് വിദേശത്തേക്ക് പോകുന്നവര്‍ ആ രാജ്യത്തെ കോവിഡ് വ്യവസ്ഥകള്‍ പാലിക്കണം. ഇവരുടെ ശരീരോഷ്മാവ് 38 ഡിഗ്രി സെല്‍ഷ്യസില്‍ കൂടരുത്. യാത്രയിലുടനീളം മാസ്‌ക് നിര്‍ബന്ധമാക്കി.
ചൊവ്വാഴ്ച മുതലാണ് സൗദി വിദേശ യാത്രാ നിയന്ത്രണം ഭാഗികമായി നീക്കിയത്. ഇതുപ്രകാരം സാധുവായ വിസയുള്ള പ്രവാസികള്‍ക്കും ആശ്രിതര്‍ക്കും സൗദിയിലേക്ക് തിരിച്ചുവരാം. റീന്‍എന്‍ട്രി, തൊഴില്‍ വിസ, സന്ദര്‍ശക വിസ തുടങ്ങിയ എല്ലാ വസിക്കാര്‍ക്കും പ്രവേശനാനുമതിയുണ്ട്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here