വേദന കുറച്ച് വാക്‌സിങ് ചെയ്യാം

ബ്യൂട്ടി പാര്‍ലറുകളില്‍ പോയി വാക്‌സ് ചെയ്യുന്നവരും വീടുകളിലിരുന്ന് സ്വന്തമായി ചെയ്യുന്നവരുമുണ്ട്. രാസവസ്തുക്കള്‍ ഒഴിവാക്കിയുള്ള വാക്‌സിങ് രീതിയാണ് നല്ലത്. വീട്ടിലിരുന്ന് വാക്‌സിങ് ചെയ്യുന്നവര്‍ക്ക് വേദന കുറക്കാനുള്ള ചില വഴികളാണ് ചുവടെ.

  1. ആര്‍ത്തവ ദിവസങ്ങളില്‍ ചെയ്യാതിരിക്കുക
    സ്ത്രീകളുടെ ശരീരം ഏറ്റവും മൃദുലമായിരിക്കുന്ന സമയമാണ് ആര്‍ത്തവം. ആ സമയത്ത് ഈസ്ട്രജന്റെ അളവ് ശരീരത്തില്‍ കൂടുതലായിരിക്കുന്നതിനാല്‍ ചെറിയ വേദന പോലും വലുതായി അനുഭവപ്പെടുന്നു. അതിനാല്‍ ആര്‍ത്തവ സമയത്ത് വാക്‌സിങ് ഒഴിവാക്കുക.
  2. പഞ്ചസാര ലായനി
    പഞ്ചസാര ലായനി നേരിട്ട് രോമങ്ങളില്‍ പ്രവര്‍ത്തിച്ച് അവയെ ഇളകിവരാന്‍ സഹായിക്കുന്നു.
    ഒരു കപ്പ് പഞ്ചസാരയും തേനും ചെറുനാരങ്ങാ നീരും ചേര്‍ത്ത് തിളപ്പിച്ച് നേരിട്ടോ ഒരു കോട്ടണ്‍ തുണിയോ ഉപയോഗിച്ച് രോമ ഭാഗത്ത് പുരട്ടുന്നത് വേദനയില്ലാതെ രോമങ്ങള്‍ ഇളകിവരാന്‍ സഹായിക്കും.
  3. ഈര്‍പ്പം നിലനിര്‍ത്തുക, മൃതചര്‍മം നീക്കുക
    വാക്‌സിങിനു മുന്‍പ് മൃതചര്‍മം നീക്കുന്നത് പ്രധാനമാണ്. എന്നാല്‍ മൃതചര്‍മം നീക്കുന്നതും രോമം നീക്കുന്നതും ഒരേസമയം ചെയ്താല്‍ വേദന കൂടുതലായിരിക്കും. അതിനാല്‍ വാക്‌സിങിന് 24 മണിക്കൂര്‍ മുന്‍പ് മൃതചര്‍മം നീക്കുക.
    ചര്‍മം വരണ്ടതോ മൊരി പിടിച്ചതോ ആണെങ്കില്‍ വാക്‌സിങിനു ശേഷം കുളിച്ച് ചര്‍മത്തില്‍ എന്തെങ്കിലും ക്രീമുകളോ മറ്റോ പുരട്ടി ഈര്‍പ്പം നിലനിര്‍ത്തുക. മൃതചര്‍മം നീക്കുന്നതിനു തൊട്ടുമുന്‍പ് ഇത് ചെയ്യരുത്. മണിക്കൂറുകള്‍ക്ക് മുന്‍പു വേണം ചെയ്യാന്‍.
  4. വേദനസംഹാരികള്‍
    വേദന സഹിക്കാവുന്നതിനുമപ്പുറമാണെങ്കില്‍ പരമ്പരാഗത വേദന സംഹാരി മാര്‍ഗങ്ങള്‍ തേടാം. വാക്‌സിങിനു 30 മിനിറ്റ് മുന്‍പ് എന്തെങ്കിലും ക്രീമുകള്‍ പുരട്ടുകയോ ഒരു മണിക്കൂര്‍ മുന്‍പ് വേദന സംഹാരി മരുന്നുകള്‍ കഴിക്കുകയോ ചെയ്യാം. ഈ രണ്ടു മാര്‍ഗങ്ങളും വേദന നന്നായി കുറക്കും. വളരെ മൃദുലമായ ചര്‍മമുള്ളവരും മറ്റെന്തെങ്കിലും മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നവരും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം വേദന സംഹാരികള്‍ ഉപയോഗിക്കുക.
  5. സ്ഥിരമായി വാക്‌സ് ചെയ്യുക
    സ്ഥിരമായി വാക്‌സ് ചെയ്യുന്നത് രോമ വളര്‍ച്ച കുറക്കുകയും വാക്‌സിങ് പ്രക്രിയ എളുപ്പമാക്കുകയും ചെയ്യും. വേദനയോട് സഹിഷ്ണുത ഉണ്ടാവാനും ഇത് നല്ലതാണ്. വീട്ടിലിരുന്നാണ് വാക്‌സിങ് ചെയ്യുന്നതെങ്കില്‍ രോമം വളരുന്നതിന്റെ എതിര്‍ദിശയിലേക്കു വാക്‌സ് ചെയ്യാന്‍ ശ്രദ്ധിക്കണം.
  6. വാക്‌സിങിനു മുന്‍പ് കഫീന്‍ ഉപയോഗിക്കരുത്
    വാക്‌സിങ് ചെയ്യുന്ന ദിവസം കഫീന്‍ ഒഴിവാക്കുന്നതാണ് നല്ലത്. രാവിലത്തെ ഒരു കപ്പ് കാപ്പി ഉള്‍പ്പെടെ. കഫീന്‍ വേദന സഹിക്കാനുള്ള ക്ഷമത കുറക്കുന്നു എന്ന് പഠനങ്ങള്‍ പറയുന്നു.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here