ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം രക്തദാന കാമ്പയിൻ സംഘടിപ്പിച്ചു


*അൽറാസ്* (സൗദി അറേബ്യ) : കോവിഡ്-19 രോഗ ബാധിതർക്ക് ആശ്വാസവുമായി ഇന്ത്യഫ്രറ്റേണിറ്റി ഫോറം പ്ലാസ്‌മ രക്തദാന ദേശിയ ക്യാമ്പയിന്റെ ഭാഗമായി അൽറാസ് ഘടകം അൽറാസ് ജനറൽ ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പിൽ ഫ്രറ്റേണിറ്റി ഫോറം പ്രവർത്തകർ അടക്കം നിരവധി ആളുകൾ രക്തദാനം നൽകി. കാമ്പയിൻ പ്രവാസികളിൽ നിന്നും  മികച്ച പ്രതികരണമാണ് കിട്ടിയത്. 
കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ രക്തദാതാക്കളുടെ ലഭ്യത കുറയുകയും രക്തശേഖരണം അനിവാര്യവുമായ സാഹചര്യത്തിലാണ് രോഗികൾക്കും ആരോഗ്യ വകുപ്പിനും ആശ്വാസമായി ഇന്ത്യഫ്രറ്റേണിറ്റി ഫോറം രക്തദാന ദേശീയ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.പരിപാടിയിൽ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അൽറാസ് ഘടകം നേതാക്കളായ ഫിറോസ് എടവണ്ണ , അയ്യൂബ് പാണായി , സാലിഹ് കുംബള , ഷംനാദ് പോത്തൻകോട് എന്നിവർ നേതൃത്വം നൽകി .