ഇറച്ചി കഴിച്ച ശേഷം സോഫ്റ്റ് ഡ്രിങ്ക് കുടിച്ചാല്‍ എന്തുസംഭവിക്കും

ചൂടുകാലമായാല്‍ ദിവസവും സോഫ്റ്റ് ഡ്രിങ്കുകള്‍ കുടിക്കുന്നവരാണ് പ്രവാസികള്‍. ദാഹം ശമിപ്പിക്കാന്‍ ഉത്തമം എന്ന നിലയിലാണ് ഇത് കഴിക്കുന്നത്. ഇറച്ചിയോ അതുപോലെ കഠിനമായ അറേബ്യന്‍ ആഹാരമോ കഴിച്ചാല്‍ ദഹിക്കാന്‍ കോളകള്‍ നല്ലതാണെന്നാണ് പ്രവാസികളുടെ പക്ഷം. പക്ഷേ വിപരീതഫലമാണുണ്ടാകുന്നത്. എനര്‍ജി കൂടിയതും കൊഴുപ്പ് അടിഞ്ഞു കൂടി ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കാനേ ഇത് ഉപകരിക്കൂ. നിങ്ങളുടെ ഭക്ഷണത്തില്‍ അവ ചേര്‍ക്കുന്ന കലോറിയുടെ അളവ് ഞെട്ടിപ്പിക്കുന്നതാണ്.

കൊഴുപ്പ് അടിഞ്ഞുകൂടും
സോഫ്റ്റ് ഡ്രിങ്കുകള്‍ / പഞ്ചസാര പാനീയങ്ങള്‍ പതിവായി കുടിക്കുന്നത് വയറില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ ഇടയാക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അവ കലോറി ഉപഭോഗം വര്‍ദ്ധിപ്പിക്കുകയും പോഷകമൂല്യങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്യുന്നു

തടി വര്‍ധിപ്പിക്കും
സോഫ്റ്റ് ഡ്രിങ്കുകള്‍ കുടിക്കുന്നത് ശൂന്യമായ കലോറി ഉപഭോഗം പോലെയാണ്, അതിനര്‍ത്ഥം നിങ്ങള്‍ക്ക് ഇവ കലോറി മാത്രമേ നല്‍കൂ എന്നാണ്. മറിച്ച്, ഒട്ടും തന്നെ പോഷകങ്ങള്‍ നല്‍കുകയുമില്ല. പഞ്ചസാര പാനീയങ്ങള്‍ ഏറ്റവും കൂടുതല്‍ തടി വയ്പ്പിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഒന്നാണ്.

ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുന്നു.
ജേണല്‍ ഓഫ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ദിവസേന പഞ്ചസാര കഴിക്കുന്നത് ഹൃദയ രോഗങ്ങള്‍ക്കുള്ള സാധ്യത ഉയരുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ 1,06,000 സ്ത്രീകളില്‍ നിന്നുള്ള ഡാറ്റയിലാണ് പഠനം നടത്തിയത്. ദിവസേന പഞ്ചസാര കലര്‍ത്തിയ മധുരമുള്ള പാനീയങ്ങള്‍ കുടിക്കുന്ന സ്ത്രീകള്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത 20% കൂടുതലാണ് എന്ന് കണ്ടെത്തുകയുണ്ടായി.

ശരീരഭാരം വര്‍ധിപ്പിക്കും
പഞ്ചസാര ദ്രാവക രൂപത്തില്‍ കഴിക്കുന്നത് പഞ്ചസാര നിറഞ്ഞ ഭക്ഷണങ്ങളോ മധുരപലഹാരങ്ങളോ കഴിക്കുന്നതിനെക്കാള്‍ മോശമാണെന്ന് ആരോഗ്യ വിദഗ്ധര്‍ ഒരേ സ്വരത്തില്‍ പറയുന്നു. കാരണം, ഉയര്‍ന്ന അളവില്‍ കലോറി കലര്‍ന്ന കുറഞ്ഞ ഭക്ഷണം കഴിക്കുന്നതിലൂടെ ഈ കലോറി ഉപഭോഗത്തിന് മസ്തിഷ്‌കം നഷ്ടപരിഹാരം നല്‍കുന്നില്ല. കാരണം, ഒന്നുകില്‍ മസ്തിഷ്‌കം ഈ കലോറികള്‍ രേഖപ്പെടുത്തുന്നില്ല അല്ലെങ്കില്‍ ഈ പഞ്ചസാര പാനീയങ്ങള്‍ കഴിക്കുന്നതിലൂടെ അവ നിങ്ങളില്‍ നിറയ്ക്കുന്ന കലോറിയുടെ അളവ് തലച്ചോറിന് തിരിച്ചറിയുവാന്‍ സാധിക്കുന്നില്ല. അവ നിങ്ങളുടെ മൊത്തത്തിലുള്ള കലോറി ഉപഭോഗത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കുകയും, അതുവഴി ശരീരഭാരത്തിലെ വര്‍ദ്ധന, മറ്റ് ഉപാപചയ രോഗങ്ങള്‍ എന്നീ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യുന്നു.

പ്രമേഹം
ഡയറ്റ് സോഡ ഉള്‍പ്പെടെയുള്ള പഞ്ചസാര പാനീയങ്ങള്‍ പ്രമേഹമുള്ളവര്‍ ഒഴിവാക്കണമെന്ന് പറയാതെ വയ്യ. ഈ പാനീയങ്ങളില്‍ ചിലതില്‍ പൂജ്യം അളവില്‍ പഞ്ചസാരയോ കുറഞ്ഞ കലോറിയോ ഉള്ളതാണെങ്കിലും, അവയ്ക്ക് പോഷകമൂല്യമില്ലെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഈ പാനീയങ്ങള്‍ക്കു പകരം, പ്രമേഹരോഗികള്‍ക്ക് ചൂടുള്ള വേനല്‍ക്കാലത്ത് ദാഹം ശമിപ്പിക്കുന്നതിന് ഭവനങ്ങളില്‍ തയ്യാറാക്കിയ ആരോഗ്യപ്രദമായ സംഭാരം, തേങ്ങാവെള്ളം, നാരങ്ങ വെള്ളം, ഐസ്ഡ് ഗ്രീന്‍ ടീ തുടങ്ങിയവ കുടിക്കാവുന്നതാണ്.

വയറിലെ കൊഴുപ്പ്
ഉയര്‍ന്ന അളവില്‍ പഞ്ചസാര കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് നിങ്ങളുടെ വയറിനും അവയവങ്ങള്‍ക്കും ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാന്‍ ഇടയാക്കും. അമിതമായ വയറിലെ കൊഴുപ്പ് ടൈപ്പ് 2 പ്രമേഹത്തിനും ഹൃദ്രോഗത്തിനും ഉള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

ആസക്തിയുണ്ടാക്കാം
പഞ്ചസാര പാനീയങ്ങള്‍ തലച്ചോറിന്റെ റിവാര്‍ഡ് സിസ്റ്റത്തില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നു, കാരണം ഇത് അമിതമായ ആര്‍ത്തിയിലേക്ക് നിങ്ങളെ നയിച്ചേക്കാം. ഒരു ഗ്ലാസ് അല്ലെങ്കില്‍ ഒരു കാന്‍ കോള മാത്രം കുടിച്ച് നിര്‍ത്തുന്നത് ബുദ്ധിമുട്ടാക്കുവാനും, ഒന്നിലേറെ ഗ്ലാസ്സ് കുടിക്കുവാനും ഉള്ള കാരണം ഇതാണ്.

ദന്ത ആരോഗ്യം
സോഡയില്‍ ഫോസ്‌ഫോറിക്, കാര്‍ബോണിക് ആസിഡുകള്‍ അടങ്ങിയിരിക്കുന്നു. ഈ ആസിഡുകള്‍ നിങ്ങളുടെ വായില്‍ ഉയര്‍ന്ന അസിഡിറ്റി അന്തരീക്ഷം സൃഷ്ടിക്കുകയും പല്ലുകള്‍ ക്ഷയിക്കാന്‍ ഇടയാക്കുകയും ചെയ്യുന്നു. ഈ ആസിഡുകള്‍ പഞ്ചസാരയുമായി സംയോജിപ്പിക്കുമ്പോള്‍ നിങ്ങളുടെ പല്ലിന് കൂടുതല്‍ ദോഷം ചെയ്യും. വായിലെ മോശം ബാക്ടീരിയകള്‍ പഞ്ചസാരയെ പോഷിപ്പിക്കുന്നു. ഇത് കാവിറ്റിക്കും, ചിലര്‍ക്കിടയില്‍ വായ്നാറ്റത്തിനും ഇടയാക്കും.