സോഡാനാരങ്ങ കുടിക്കുന്നത് ഇപ്പോൾ മലയാളികളുടെ ഒരു ശീലമായി മാറിയിരിക്കുകയാണ്. ഉപ്പ് ചേർത്തും പഞ്ചസാര ചേർത്തും നമ്മൾ ഇത് കുടിക്കുന്നുണ്ട്. വേനൽകാലമായാൽ ഇത് കുടിച്ചിലെങ്കിൽ ക്ഷീണവും ദാഹവും മാറില്ല എന്ന് കരുതുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇത് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നത്തെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. ആരോഗ്യത്തിന് പ്രയോജനകരമായ ഒന്നും സോഡാനാരങ്ങയിൽ നിന്നും ലഭിക്കുന്നില്ല. മറിച്ച് നിരവധി പ്രശ്നങ്ങളാണ് സോഡാനാരങ്ങ മൂലം ആരോഗ്യത്തിന് ഉണ്ടാകുന്നത്.കാർബേണേറ്റായ പാനീയങ്ങൾ ആരോഗ്യത്തിന് വളരെ ദോഷമാണ്.
ആരോഗ്യപ്രശ്നങ്ങൾ:
- ശരീരത്തിലെ ഹോർമോമുകളെ ബാധിക്കുന്നു.
- മധുരമുള്ള സോഡാനാരങ്ങ കുടിക്കുന്നതിലൂടെ അമിതവണ്ണം ഉണ്ടാകുന്നു.
- ടൈപ്പ് 2 പ്രമേഹസാദ്ധ്യത വർദ്ധിപ്പിക്കുന്നു.
- എല്ലുകൾക്ക് തേയ്മാനം സംഭവിക്കുന്നു. എല്ലുകൾക്ക് ബലക്ഷയം സംഭവിച്ച് എല്ലുകൾ പൊട്ടാനും സാധ്യതയുണ്ട്.
- സോഡയിൽ അടങ്ങിയിട്ടുള്ള ചില വസ്തുക്കൾ വിശപ്പ് ഇല്ലാതാക്കുന്നു.
- കരൾ രോഗം,ഹൃദ്രോഗം, വൃക്ക രോഗം എന്നിവയ്ക്കും കാരണമാകുന്നു.
വിശക്കുമ്പോൾ ഭക്ഷണം കഴിക്കുന്നതിന് പകരം സോഡാനാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതല്ല. കുട്ടികളും സോഡാനാരങ്ങ വെള്ളം വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. എന്നാൽ സോഡാനാരങ്ങ വെള്ളം കുടിക്കുന്നതിലൂടെ എല്ലുകൾക്ക് സംഭവിക്കുന്ന രോഗങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നതും കുട്ടികളിലാണ്. പ്രമേഹം ഇല്ലാത്തവർക്ക് പോലും പ്രമേഹം ഉണ്ടാകാൻ കാരണമാകുന്നു.