പെട്ടെന്ന് രുചിയോ ഗന്ധമോ നഷ്ടപ്പെടുന്നുവോ; കോവിഡ് ടെസ്റ്റ് ചെയ്യുക

പെട്ടെന്ന് ഗന്ധമോ രുചിയോ നഷ്ടപ്പെടുന്നവര്‍ കോവിഡ് ടെസ്റ്റ് ചെയ്യണമെന്ന് ലണ്ടനിലെ ഗവേഷകര്‍.
ലണ്ടനിലെ ഗൈസ് ഹോസ്പിറ്റലിലെ ഡോ. ഡാനിയേല്‍ ബോര്‍സെറ്റോയുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തില്‍ പറയുന്നത്.
വരണ്ട ചുമ, പനി, ക്ഷീണം എന്നിവയ്ക്ക് പുറമെ രുചിയും മണവും നഷ്ടമാകുന്നത് കൊറോണ വൈറസ് ബാധയുടെ ലക്ഷണമായി കണക്കാക്കണമെന്ന് ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയിലെ 200 ഓളം രോഗികളില്‍ നടത്തിയ സര്‍വ്വേയിലൂടെയാണ് ഗവേഷകര്‍ ഈ അനുമാനത്തിലെത്തിയത്.
സര്‍വ്വേ നടത്തിയ രോഗികളില്‍ 67 ശതമാനം പേര്‍ക്കും രുചിയോ മണമോ നഷ്ടപ്പെട്ടതായി ?ഗവേഷകര്‍ കണ്ടെത്തി.
12 ശതമാനം രോഗികള്‍ക്ക് മാത്രമാണ് ആദ്യലക്ഷണമായി രുചിയും മണവും നഷ്ടപ്പെടുന്നത് കാണുന്നത്. 27 ശതമാനം പേര്‍ക്ക് മറ്റ് ലക്ഷണങ്ങള്‍ക്കൊപ്പമാണ് ഇങ്ങനെയുണ്ടാകുന്നത്.
ഈ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ സ്വയം ക്വാറന്റൈന്‍ ചെയ്യണമെന്നും പരിശോധനയ്ക്ക് തയ്യാറാവണമെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു. രോഗികളുമായി ഫോണ്‍ വഴിയും ഓണ്‍ലൈന്‍ വഴിയും നടത്തിയ സംഭാഷണങ്ങളിലൂടെയാണ് സര്‍വ്വേ നടത്തിയത്. ലോകമെമ്പാടുമുള്ള നാന്നൂറോളം വരുന്ന ഗവേഷകരുടെ ഒരു കണ്‍സോര്‍ഷ്യമാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.