ഒരു ചക്ക ഇടാന്‍ കയറിയപ്പോള്‍ അഞ്ചാറ് ചക്ക വീണു; ജി.പിയുടെ ചക്കക്കഥ വൈറലായി

‘അമ്മ ഒരു ചക്ക ഇടാന്‍ പറഞ്ഞു. ഞാന്‍ ഒരു ചക്ക ഇട്ടു. അഞ്ചാറ് ചക്ക വീണു. പ്രകൃതി പലപ്പോഴും ഇങ്ങനെയാണ്. നമ്മള്‍ ആത്മാര്‍ത്ഥമായി ഒരു പൂവ് ചോദിച്ചാല്‍ ഒരു പൂക്കാലം തരും! ആവശ്യത്തിലധികമുള്ള ചക്കകള്‍ സ്വയം ചുള പറിച്ചു വയ്ക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായപ്പോള്‍ ആലോചിച്ചുണ്ടാക്കിയ മറ്റൊരു ജീവിത തത്വം’.
ലോക്ക് ഡൗണ്‍ കാലത്ത് ചലച്ചിത്രതാരങ്ങളുടേയും അവതാരകരുടേയും സ്‌പോര്‍ട്‌സ്, കല, രാഷ്്ട്രീയം ഇങ്ങനെ വ്യത്യസ്ത മേഖലയിലുള്ളവരുടെ അനുഭവങ്ങള്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ചക്കയിട്ടപ്പോഴും കുരുമുളക് പറിച്ചപ്പോഴും താന്‍ പഠിച്ച പാഠങ്ങള്‍ പങ്കുവയ്ക്കുകയാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജി.പി ഇന്‍സ്റ്റഗ്രാമിലാണ് രസകരമായ കുറിപ്പും ഫോട്ടോയും ജി.പി പങ്കുവച്ചിരിക്കുന്നത്.
കുരുമുളക് പറിക്കാന്‍ മതിലില്‍ കയറിയ കാര്യവും ജി.പി പറയുന്നു: ‘ജീവിതം ചിലപ്പോഴൊക്കെ ഇങ്ങനെയാണ്. ഇതുപോലുള്ള സന്ദര്‍ഭങ്ങളാണ് നമ്മളെ ഗൗരവമേറിയ ജീവിതപാഠങ്ങള്‍ പഠിപ്പിക്കുന്നത്. ഞാന്‍ പഠിച്ച പാഠം: അയല്‍വാസി മുരളിയേട്ടന്‍ മൊബൈല്‍ കാമറയുമായി ഇടവഴിയിലൂടെ നടക്കുമ്‌ബോള്‍ കുരുമുളക് പറിക്കാന്‍ മതിലില്‍ കയറരുത്!’
സ്വന്തം നാടായ പട്ടാമ്ബിയില്‍ കുരുമുളക് പറിക്കലും ചക്കയിടലും അമ്മയെ സഹായിക്കലുമൊക്കെയായി ലോക്ക്ഡൗണ്‍ കാലം രസകരമായി ചെലവഴിക്കുകയാണ് ജി.പി..അല്ലു അര്‍ജുന്‍ നായകനാവുന്ന ‘അലവൈകുണ്ഡപുരം’ എന്ന തെലുങ്ക് ചിത്രമാണ് അവസാനം തിയേറ്ററുകളില്‍ എത്തിയ ജിപി ചിത്രം. നടന്‍ ജയറാമും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു.