കൊറോണ പ്രതിസന്ധി: സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാക്കുകള്‍ രത്തന്‍ ടാറ്റയുടേതല്ല

മുംബൈ: കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് സാമ്പത്തിക രംഗത്തുണ്ടായ പ്രതിസന്ധി ഉടന്‍ മറികടക്കുമെന്ന തരത്തില്‍ രത്തന്‍ ടാറ്റയുടെ പേരില്‍ പ്രചരിച്ച കുറിപ്പ് അദ്ദേഹത്തിന്റേതല്ല. രത്തന്‍ ടാറ്റ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ഇത് എന്റെ വാക്കുകള്‍ അല്ല. ഞാന്‍ പറഞ്ഞതോ എഴുതിയതോ അല്ല. എനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഔദ്യോഗിക ചാനലുകളിലൂടെയാണ് അതു ചെയ്യുക. എല്ലാവരും സുരക്ഷിതരായിരിക്കുക” – രത്തന്‍ ടാറ്റ ട്വീറ്റില്‍ പറഞ്ഞു.This post has neither been said, nor written by me. I urge you to verify media circulated on WhatsApp and social platforms. If I have something to say, I will say it on my official channels. Hope you are safe and do take care.pic.twitter.com/RNVL40aRTB- Ratan N. Tata (@RNTata2000)April 11, 2020
കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് സാമ്പത്തിക രംഗത്തുണ്ടായിരിക്കുന്ന പ്രതിസന്ധി എളുപ്പം മറികടക്കുമെന്നും മനുഷ്യന്റെ സ്ഥിരോത്സാഹത്തെക്കുറിച്ചും കൂട്ടായ പ്രയത്നത്തെക്കുറിച്ചും അറിയാത്ത ‘വിദഗ്ധരാണ്’ തകര്‍ച്ച പ്രവചിക്കുന്നതെന്നും ആയിരുന്നു ടാറ്റയുടെ പേരില്‍ പ്രചരിച്ച സന്ദേശം. അങ്ങേറ്റയറ്റം പ്രചോദനം ഉണ്ടാക്കുന്നത് എന്ന വിശേഷണത്തോടെയായിരുന്നു പലരും സന്ദേശം ഷെയര്‍ ചെയ്തത്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here