റിയാദ്: സൗദി അറേബ്യയില്‍ സ്പോര്‍ട്സും മറ്റ് പ്രവര്‍ത്തനങ്ങളും ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യകരമായ ഒരു ജീവിതശൈലി നയിക്കാന്‍ ഇപ്പോള്‍ സ്ത്രീകള്‍ക്കും സാഹചര്യം ഒരുങ്ങിയിരിക്കുകയാണ്. കാല്‍നടയാത്ര, ഔഡോര്‍ യോഗ, ഫുട്ബോള്‍ എന്നിവയെല്ലാം ജനപ്രിയ ചോയ്സുകളാണ്. എന്നാല്‍ അധികം ശ്രദ്ധ നേടാത്ത ഒന്ന് സൈക്ലിങാണ്.
2018ല്‍ ജിദ്ദയില്‍ നടന്ന വാര്‍ഷിക സൗദി ടൂര്‍, ജനറല്‍ സ്പോര്‍ട്സ് അതോറിറ്റിയുടെ ഏറ്റവും വിജയകരമായ ഓള് വിമന്‍ സൈക്ലിംഗ് റേസ് എന്നിവ പോലുള്ള പരിപാടികള്‍ ഈ രംഗത്ത് താല്പര്യം വര്‍ദ്ധിപ്പിച്ചു.
സൈക്ലിംഗ് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നു. അതില്‍ പ്രധാനം മാനസികാരോഗ്യമാണ്. സൈക്ലിങ് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ശരീരഭാരം കുറക്കുകയും ഹൃദ്രോഗ, അര്‍ബുദ സാധ്യതകള്‍ കുറക്കുകയും ചെയ്യുന്നു. ഫിറ്റ്നസിലേക്ക് മടങ്ങാനുള്ള എളുപ്പമാര്‍ഗ്ഗമാണ് സൈക്ലിങ്.
റിയാദില്‍ നിന്നുള്ള ഒരു കൂട്ടം സൈക്ലിങ് പ്രേമികള്‍ ഇത് പ്രചരിപ്പിക്കാനും സൈക്ലിംഗിന്റെ ആരോഗ്യകരമായ ഗുണങ്ങളെക്കുറിച്ചും സൈക്ലിങില്‍ നിന്നുണ്ടാകുന്ന സന്തോഷത്തെക്കുറിച്ചും ആളുകളെ ബോധവാന്മാരാക്കാന് പ്രവര്‍ത്തിക്കുന്നു. പ്രാദേശിക, അന്തര്‍ദ്ദേശീയ ലൈസന്‍സുള്ള സൗദി അറേബ്യയിലെ ആദ്യത്തെ പ്രൊഫഷണല്‍ സൈക്ലിംഗ് ടീമാണ് ഡവ്സ് റൈഡ്.
സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും കായികരംഗത്ത് പ്രവേശിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് ഞാന്‍ ഡവ്സ് റൈഡ് സ്ഥാപിച്ചത്. കൂടാതെ, സൈക്ലിങ് എങ്ങനെയുള്ളതാണെന്ന് സൗദിക്കാര്‍ക്ക് കണ്ടെത്താനും സമാന താല്‍പ്പര്യങ്ങളുള്ള മറ്റുള്ളവരെ കണ്ടുമുട്ടാനുമുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഡവ്സ് റൈഡിന്റെ ലക്ഷ്യം. ബൈക്കിംഗ് ആരംഭിക്കാന്‍ സൗദി സമൂഹത്തെ പ്രേരിപ്പിക്കുന്ന ഒരു ടീമിനെ സൃഷ്ടിക്കുക, കായികരംഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നിവയായിരുന്നു ആശയം. എല്ലാ വിഭാഗങ്ങളിലെയും ആളുകളെ പഠിപ്പിക്കുന്നതിന് ഒരു പ്രോഗ്രാം രൂപീകരിച്ചുകൊണ്ട് സൗദികളെ സൈക്കിള്‍ പഠിപ്പിക്കാന്‍ സഹായിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. -ഡവ്സ് റൈഡിന്റെ സ്ഥാപകനും പ്രൊഫഷണല്‍ സൈക്ലിങ് പരിശീലകനുമായ ഷാഹ് അള്തുര്കി പറഞ്ഞു.