സൗദി കോവിഡ് വാക്സിൻ മനുഷ്യനിൽ പരീക്ഷണം തുടങ്ങി

ദുബായ്: സൗദി അറേബ്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിൻ ക്ലിനിക്കൽ പരീക്ഷണം തുടങ്ങി. ഇമാം അബ്ദുൾറഹ്മാൻ ബിൻ ഫൈസൽ യൂനിവേഴ്സിറ്റി നിർമിക്കുന്ന വാക്സിനാണ് മനുഷ്യനിൽ പരീക്ഷിക്കാവുന്ന ഘട്ടത്തിലെത്തിയത്.

ലബോറട്ടറി പരീക്ഷണങ്ങളിൽ കോവിഡിനെതിരേ ഫലപ്രദമാണെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് ക്ലിനിക്കൽ പരീക്ഷണത്തിനായി ഒരുങ്ങുന്നത്. ഇതിനായി വിദ്യഭ്യാസ മന്ത്രാലയം പിന്തുണ നൽകുന്നുണ്ട്. വാക്സിൻ, മരുന്ന് നിർമാണത്തിൽ ആസ്ട്രസെനേക്ക ഉൾപ്പെടെ നിരവധി കമ്പനികളുമായി ഫൈസൽ യൂനിവേഴ്സിറ്റി നേരത്തേ ചേർന്നു പ്രവർത്തിച്ചിട്ടുണ്ട്.

സൗദി അറേബ്യയിൽ ചൊവ്വാഴ്ച 353 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 249 പേർ രോഗമുക്തരായി. നാലു പേർ മരിച്ചു. ഇതോടെ, ആകെ 37,0987 കേസുകൾ രാജ്യത്തു റിപ്പോർട്ട് ചെയ്തു. 6,410 മരണവും.