അൽറസ് (സൗദി അറേബ്യ): നാല് വര്‍ഷത്തോളമായി ഇഖാമ പുതുക്കാന്‍ കഴിയാതിരുന്നതിനാല്‍ നാടണയാണ് കഴിയാതിരുന്ന മലപ്പുറം ജില്ലയിലെ മേല്‍മുറി സ്വദേശി മുജീബാണ് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് യാത്രയായത്സൗദിയിലെ അല്‍റാസില്‍ ബാര്‍ബര്‍ തൊഴിലാളിയായിരുന്നു മുജീബ്കാലാവധി കഴിഞ്ഞിട്ടും സ്പോണ്സര് ഇഖാമ പുതുക്കി നല്‍കാത്തതിനാലും കോവിഡ് പ്രതിസന്ധി മൂലം ജോലിയെടുക്കാന്‍ സാധിക്കാതെ വന്നതിനാലും ദുരിതത്തിലായ മുജീബിന് അല്‍റസ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ ഇടപെടലിലൂടെയാണ് നാട്ടിലേക്ക് പോകുവാനുള്ള വഴി തുറന്നത്.
നിയമകുരുക്കുകളും സാമ്പത്തീക പ്രതിസന്ധിയും കാരണമായിരുന്നു കഫീലിന് ഇഖാമ പുതുക്കാന്‍ കഴിയാതിരുന്നത്. തുടര്‍ച്ചയായ നാല് വര്‍ഷത്തൊളം ഇഖാമ പുതുക്കി നല്‍കാതെ നീണ്ട് പോയപ്പോള്‍ അല്‍റസ് സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു തുടര്‍ന്ന് ഫോറം പ്രവര്‍ത്തകരുടെ സഹായത്തോടെ മുജീബ്ലേബര് കോടതിയില്‍ പരാതി നല്‍കുകയും ശേഷം ജവാസാതില്‍ നിന്ന് എക്സിറ്റ് ലഭിക്കുകയും ചെയ്തതോടെയാണ് നാട്ടിലേക്ക് പോകുവാനുള്ള വഴിതുറന്നത്
നിയമ സഹായങ്ങള്‍ക്കും മറ്റുമായിഇന്ത്യന് സോഷ്യല്‍ ഫോറം അല്‍റസ് ഘടകം ഭാരവാഹികളായ ഷംനാദ് പോത്തൻകോട്, സാലിഹ് കാസർകോട്, അയ്യൂബ് പാണായി,ഫിറോസ് മലപ്പുറം, എന്നിവര്‍ രംഗത്ത് ഉണ്ടായിരുന്നു.