ഐഎൻടിയുസി സംസ്ഥാന സമ്മേളനം; പോസ്റ്റർ പ്രകാശനം ചെയ്തു

ഐഎൻടിയുസി സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം തിരുവനന്തപുരം ഐഎൻടിയുസി ജില്ലാ കമ്മിറ്റി രൂപകല്പന ചെയ്ത ബഹുവർണ്ണപോസ്റ്റർ അരിസ്റ്റോ നെഹൃ സ്ക്വയറിൽ ജില്ലാ പ്രസിഡൻ്റ് വി.ആർ. പ്രതാപനും യൂണിയൻ പ്രതിനിധികളും ചേർന്ന് പ്രകാശനം ചെയ്യുന്നു.

സിസം: 29, 30 തീയതികളിൽ നടക്കുന്ന
ഐഎൻടിയുസി സംസ്ഥാന സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾക്ക് തിരുവനന്തപുരത്ത് തുടക്കമായി.
ഡിസം. 29 ന് തൊഴിലാളി പ്രകടനത്തോടെ നടക്കുന്ന സമ്മേളനത്തോടനുബന്ധിച്ച് തൊഴിലാളികൾ, കർഷകർ, യുവാക്കൾ, വിദ്യാർത്ഥികൾ, കമ്പനികൾ, വ്യവസായ സംരംഭകർ, സ്കീം വർക്കർമാർ, ഉദ്യോഗസ്ഥ പ്രമുഖർ എന്നിവരെ പങ്കെടുപ്പിച്ചുള്ള സെമിനാറുകളും സിമ്പോസിയങ്ങളും ,വർത്തമാനകാല തൊഴിൽ പ്രശ്നങ്ങൾ മുൻനിർത്തിയുള്ള തെരുവുനാടകങ്ങളും ‘തൊഴിലവകാശങ്ങൾ മുൻനിർത്തിയുള്ള പ്രക്ഷോഭ സമരങ്ങളും സംഘടിപ്പിക്കാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുള്ളതായി ജില്ലാ പ്രസിഡൻ്റ് വി.ആർ. പ്രതാപൻ പ്രസ്താവിച്ചു.

ഐഎൻടിയുസി രൂപീകൃതമായി എഴുപത്തിയാറു വർഷം പൂർത്തിയാക്കുന്ന വേളയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചാരണ പരിപാടികൾക്ക്
തിരുവനന്തപുരത്ത്  തുടക്കം കുറിച്ച് ജില്ലാ കമ്മിറ്റി തയ്യാറാക്കിയ ബഹുവർണ്ണ പോസ്റ്റർ
പ്രകാശന ചടങ്ങിൽ സംസാരിക്കകയായിരുന്നു അദ്ദേഹം.
ആട്ടോ, ടാക്സി തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, റയിൽവേ പോർട്ടർമാർ,സ്കീം വർക്കർമാർ, പൊതുമേഖലാ ജീവനക്കാർ തുടങ്ങി  ഐഎൻടിയുസിയിൽ  അഫിലിയേറ്റ് ചെയ്തിട്ടുള്ള ജില്ലയിലെ വിവിധ യൂണിയനുകളുടെ 76 പ്രതിനിധികൾ
ചേർന്ന് പോസ്റ്റർ പ്രകാശനം ചെയ്തു.

തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിൽ നെഹൃ സ്ക്വയറിൽ പുഷ്പാർച്ചനയോടെ നടന്ന പോസ്റ്റർ പ്രകാശന ചടങ്ങ് ഐഎൻടിയുസി ജില്ലാ പ്രസിഡൻറും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ വി.ആർ.പ്രതാപൻ ഉദ്ഘാടനം ചെയ്തു.
2014ലാണ് ഒടുവിൽ  തൊഴിലാളികളുടെ പ്രകടനത്തോടെ ഐഎൻടിയുസി
സമ്മേളനം നടന്നത്.
കൊല്ലത്ത് നടന്ന റാലിയും സമ്മേളനവും കോൺഗ്രസ്സ് പ്രസിഡൻ്റായിരുന്ന സോണിയാ ഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്.
ഇത്തവണ തൃശൂർ സമ്മേളനത്തിൽ ഒരു ലക്ഷം പേർ പങ്കെടുക്കുമെന്നും പ്രതാപൻ അറിയിച്ചു.
പോസ്റ്റർ പ്രകാശന ചടങ്ങിൽ എം. എസ്. താജുദ്ദീൻ, വെള്ളനാട് ശ്രീകണ്ഠൻ, കെ.എം.അബ്ദുൽ സലാം, ഷുബീലാ ഡാനിയൽ,
സെലിൻഫെർണാണ്ടസ്, ഹാജാ നാസിമുദ്ദീൻ, ബിജുപ്രകാശ്, വഴിമുക്ക് സെയ്യദലി, നൗഫൽ,തമ്പാനൂർ മധു, സുബിൻ നാവായിക്കുളം തുടങ്ങിയവർ പ്രസംഗിച്ചു.