ഹോണ്ട CRF1100L ആഫ്രിക്ക ട്വിന്‍ മാര്‍ച്ച് അഞ്ചിന് ഇന്ത്യന്‍ വിപണിയില്‍ എത്തും. 15 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്ന മോട്ടോര്‍സൈക്കിള്‍ സികെഡി റൂട്ട് വഴിയാകും രാജ്യത്ത് എത്തുക.
കൂടുതല്‍ പ്രീമിയം ബൈക്കുകള്‍ ഇന്ത്യയിലെത്തിക്കാനുള്ള പുത്തന്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് പരിഷ്‌ക്കരിച്ച CRF 1100L ആഫ്രിക്ക ട്വിന്‍ മോഡല്‍ ഹോണ്ട ഇന്ത്യയില്‍ എത്തിക്കുന്നത്.
എന്‍ജിന്‍, ഫീച്ചറുകള്‍ എന്നിവയിലെല്ലാം സമൂലമായ മാറ്റങ്ങളോടെ എത്തുന്ന പുത്തന്‍ ആഫ്രിക്ക ട്വിന്നിനെയാണ് ഇന്ത്യയില്‍ ലോഞ്ച് ചെയ്യിക്കുന്നത്. പഴയ CRF1000L ആഫ്രിക്ക ട്വിന്റെ കാര്യത്തിലെന്നപോലെ തന്നെ ബൈക്കിന്റെ ഡിസിടി പതിപ്പ് മാത്രമേ ഹോണ്ട ആഭ്യന്തര വിപണിയില്‍ അവതരിപ്പിക്കുകയുള്ളൂ.
ആഫ്രിക്ക ട്വിന്‍, ആഫ്രിക്ക ട്വിന്‍ അഡ്വെഞ്ചര്‍ സ്‌പോര്‍ട്‌സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് പുത്തന്‍ മോഡലിനെ ഹോണ്ട ആഗോള വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ദീര്‍ഘദൂര ടൂറിംഗ് മോഡല്‍ ആണ് രണ്ടാമത്തേത്. ഡിസിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സിനൊപ്പം മാനുവല്‍ ഗിയര്‍ബോക്‌സിലും ആഫ്രിക്ക ട്വിന്‍ ഒരു പക്ഷെ ഇത്തവണ ഇന്ത്യയിലെത്തിയേക്കും.
ഹോണ്ട സെലക്റ്റബിള്‍ ടോര്‍ക്ക് കണ്ട്രോള്‍ , സിക്‌സ്-ആക്‌സിസ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ്, എന്നിവയാണ് ഇലക്ട്രോണിക് റൈഡര്‍ എയ്ഡുകള്‍. ടൂര്‍, അര്‍ബന്‍, ഗ്രാവല്‍, ഓഫ്-റോഡ് എന്നിങ്ങനെ റൈഡിങ് മോഡുകള്‍ക്കൊപ്പം രണ്ടു കസ്റ്റം റൈഡ് മോഡുകളും ഇഞഎ 1100ഘ ആഫ്രിക്ക ട്വിന്നില്‍ ഹോണ്ട ചേര്‍ത്തിട്ടുണ്ട്. പുതിയ എന്‍ജിനില്‍ ഇപ്പോള്‍ നാല് പവര്‍ ലെവലും മൂന്ന് ലെവല്‍ ഇലക്ട്രോണിക് എഞ്ചിന്‍ ബ്രേക്കിംഗും ചേര്‍ത്തിട്ടുണ്ട്.
ആപ്പിള്‍ കാര്‍പ്ലേയും പിന്തുണയ്ക്കുന്ന പുതിയ 6.5 ഇഞ്ച് TFT ടച്ച് സ്‌ക്രീന്‍ ഡിസ്പ്ലേയാണ് 2020 ആഫ്രിക്ക ട്വിന്‍ CRF 1100L ല്‍ നല്‍കിയിരിക്കുന്നത്. സിക്‌സ്-ആക്‌സിസ് IMU, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയും പുതിയ ബൈക്കിന് ലഭിക്കും. ഏകദേശം 15 ലക്ഷം രൂപയാണ് പുത്തന്‍ ആഫ്രിക്ക ട്വിന്‍ മോഡലിന് പ്രതീക്ഷിക്കുന്ന എക്സ്-ഷോറൂം വില.