റിയാദ്: സൗദിയുടെ പ്രഥമ പരിഗണന സുരക്ഷയും സമാധാനവും അറബ് ഐക്യവുമാണെന്ന് സൗദി മന്ത്രിസഭ. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ മന്ത്രിസഭാ യോഗത്തിലാണ് സൗദി നയം ആവര്‍ത്തിച്ചത്.
മധ്യപൗരസ്ത്യ മേഖലയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നതും അറബ് രാജ്യങ്ങളുടെ മേധാവിത്വത്തെ ബാധിക്കുന്നതുമായ എല്ലാ ഭീഷണികളെയും സൗദി തള്ളിക്കളയുന്നു. പലസ്തീന്‍ പ്രശ്‌നം ഇതില്‍ പ്രഥമ പരിഗണന അര്‍ഹിക്കുന്നതാണ്. പലസ്തീന്‍ ജനത നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് നീതിയുക്തമായ പരിഹാരം ലഭിക്കേണ്ടതുണ്ട്. പലസ്തീന്‍ സമാധാനത്തിന് നിലവില്‍വന്ന അന്താരാഷ്ട്ര കരാറുകള്‍ പാലിക്കപ്പെടണം. അറബ് ലീഗ് വിദേശ മന്ത്രിമാരുടെ 154ാമത് സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിസഭാ പ്രഖ്യാപനം.