റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യമേഖലയില്‍ സുപ്രധാന തസ്തികകളില്‍ 75 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കണമെന്ന നിര്‍ദ്ദേശം ശുറാ കൗണ്‍സില്‍ ഈയാഴ്ച ചര്‍ച്ചക്കെടുക്കും. ശുറാ കൗണ്‍സില്‍ യോഗം വിഷയം ചര്‍ച്ച ചെയ്ത് വോട്ടിനിടും. ശുറയുടെ അംഗീകാരം ലഭിച്ചാല്‍ സൗദി തൊഴില്‍ നിയമത്തിലെ 26ാം അനുഛേദം ഭേദഗതി ചെയ്താണ് നിയമം നടപ്പിലാക്കുക.
പുതിയ നിയമം നിക്ഷേപത്തിന് ഭീഷണിയാവില്ലെന്ന് ഡോ. ഗാസി ബിന്‍ സഖര്‍ പറഞ്ഞു. വിദേശ നിക്ഷേപകര്‍ക്ക് സൗദി ജനറല്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി അനുവദിക്കുന്ന ആനുകൂല്യങ്ങളും പ്രീമിയം ഇഖാമ സംവിധാനവും തുടരും.