അജിനോമോട്ടോ വല്ലപ്പോഴും ചെറിയ അളവില്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ?

ഭക്ഷണമുണ്ടാക്കുമ്പോള്‍ പ്രത്യേകിച്ച് മാംസം പാചകം ചെയ്യുമ്പോള്‍ രുചിയും മണവും കൂട്ടുന്നതിനായി ഉപയോഗികുന്ന ഒരു രാസവസ്തുവാണ് അജിനോമോട്ടോ.

അജീനൊമൊട്ടോ ബ്രന്‍ഡ് നെയിം
Mono Sodium Glutamate (MSG) എന്ന വസ്തുവിന്റെ ഒരു ബ്രാന്‍ഡ് നെയിം മാത്രമാണ്. ജപ്പാന്‍ ആസ്ഥാനമായുള്ള Ajinomoto Co. എന്ന കമ്പനിയാണ് ഇത് ഉല്പാദിപ്പിച്ച് ലോകത്ത് നൂറില്‍ പരം രാജ്യങ്ങളില്‍ വില്‍ക്കുന്നത്. അജിനോമോട്ടോ എന്നത് ഒരു ബ്രാന്‍ഡ് നെയിം ആണ്.

എങ്ങനെയാണ് അജിനൊമോട്ടോ സ്വാദ് ഉണ്ടാക്കുന്നത് ?

അടിസ്ഥാന രുചികള്‍ മാത്രമാണ് നമുക്ക് അറിയാവുന്നത്: മധുരം, ഉപ്പ്, കയ്പ്പ്, പുളി. ഇവ കൂടാതെ അഞ്ചാമതൊരു രുചി കൂടിയുണ്ട്. ഇറച്ചിക്കറിയൊക്കെ കഴിക്കുമ്പോള്‍ അതിനൊരു പ്രത്യേക രുചിയില്ലേ. ഇതിന് ജപ്പാന്‍ ഭാഷയില്‍ യുമാമി (umami) എന്നാണ് പറയുക. കണ്ടുപിടിച്ച kikunae ikeda എന്ന ജപ്പാന്‍ ശാസ്ത്രജ്ഞനാണ്. നമ്മുടെ നാവുകള്‍ക്ക് ഈ രുചിയും തിരിച്ചറിയാനുള്ള taste receptor ഉണ്ട്. അതുകൊണ്ടാണ് മാംസാഹാരം പൊതുവെ നമുക്ക് ഇഷ്ടപ്പെടുന്നത്. ഈ യുമാമി രുചി ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് നല്‍കാന്‍ ഉപയോഗിക്കുന്ന അഡിറ്റീവ് (additive) ആണു അജിനോമോട്ടോ.

അജിനൊമോട്ടോ എങ്ങനെയാണ് വില്ലന്‍ ആകുന്നത്?

ഭക്ഷണത്തിന് രുചിയും മണവും കൂട്ടാനാണ് എം എസ് ജി ഉപയോഗിക്കുന്നത്. ഇത് അനുവദനീയമായതിലും കൂടുതല്‍ അളവിലാണ് ഉപയോഗിക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. അജിനോമോട്ടോ ചേര്‍ത്ത ഭക്ഷണം വീണ്ടും വീണ്ടും കഴിക്കാന്‍ തോന്നിക്കും എന്നതിനാലാണ് ചില ഹോട്ടലുകാര്‍ ഇത് വാരിക്കോരി ഉപയോഗിക്കുന്നത്. ഭക്ഷണസാധനങ്ങളില്‍ അജിനോമോട്ടോയുടെ അളവ് ഒരു ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍, പലപ്പോഴും ഇത് അഞ്ച് ശതമാനം വരെ ആകാറുണ്ട്.

പ്രത്യാഘാതങ്ങള്‍
ഇതിന്റെ ഉപയോഗം മൂലം ചിലര്‍ക്ക് ഉണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ക്ക് പണ്ട് ചൈനീസ് റെസ്റ്റോറന്റ് സിന്‍ഡ്രോം (Chinese Restaurant Syndrome) എന്ന് വിളിച്ചിരുന്നു. ഓക്കാനം, ഛര്‍ദി, നെഞ്ചിടിപ്പ് കൂടുക, വയറുവേദന, വയറിളക്കം, മൂക്കില്‍ നിന്ന് വെള്ളം വരിക, തുമ്മല്‍, കാഴ്ചയ്ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവയൊക്കെ ഉണ്ടാകം. ഇവ കൂടാതെ വിഷാദം, തലകറക്കം, ഉത്കണ്ഠ, ക്ഷീണം, മാനസിക വിഭ്രാന്തി, ഉറക്കക്കുറവോ അമിതമായ ഉറക്കമോ, അപസ്മാരം, അവ്യക്തമായ സംസാരം എന്നിവ ചിലര്‍ക്ക് ഉണ്ടായതായിട്ട് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഇതിനെ MSG സിംപ്റ്റും കോംപ്ലക്‌സ് (MSG symptom complex) എന്നാണ് വിളിക്കുന്നത്.

മിതമാണെങ്കില്‍ രോഗലക്ഷണമില്ല
മിതമായ തോതില്‍ വല്ലപ്പോഴും ഉപയോഗിക്കുകയാണെങ്കില്‍ ഇത്തരം രോഗങ്ങള്‍ പിടിപെടണമെന്നില്ല. ആകര്‍ഷകമായ പാക്കറ്റുകളില്‍ ലഭ്യമായ ഉരുളക്കിഴങ്ങ് ഫ്‌ലേവറുകളിലും ചിപ്സുകളിലും മറ്റും മോണോ സോഡിയം ഗ്ലൂട്ടമേറ്റ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കുട്ടികള്‍ക്ക് കൊടുക്കുന്നത് അഭികാമ്യമല്ല എന്ന് പായ്ക്കറ്റുകളില്‍ രേഖപ്പെടുത്താറുണ്ട്.

അജിനോമോട്ടോ ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ടോ?

ഇല്ല. നിരോധിച്ചിട്ടില്ല. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (FDA United States) MSG ഭക്ഷണത്തില്‍ ചെറുതായി ചേര്‍ക്കാമെന്നാണ് പറയുന്നത്. അജിനോമോട്ടോ ഉപയോഗിക്കുന്ന ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും ആ വിവരം നിയമം അനുശാസിക്കുന്ന വിധം വ്യക്തമാക്കും. ‘ഈ സ്ഥാപനത്തില്‍ താഴെ പറയുന്ന ഭക്ഷ്യവസ്തുക്കളില്‍ മോണോസോഡിയം ഗ്ലൂട്ടോമേറ്റ് ചേര്‍ക്കുന്നു. ഈ ഭക്ഷണം ഒരു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കൊടുക്കാന്‍ പാടില്ല’ എന്ന് എഴുതി പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ 2015 ഡിസംബറില്‍ ഉത്തരവിറക്കി.

ചെറിയ അളവില്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല

ആഹാരത്തിന്റെ പ്രധാന ധര്‍മം ശരീരത്തിന്റെ ശരിയായ വളര്‍ച്ചയ്ക്കാവശ്യമായ പോഷകങ്ങള്‍ നല്‍കുക എന്നതാണെങ്കിലും നാം ഭക്ഷണം കഴിക്കുന്നത് മിക്കപ്പോഴും അതിന്റെ പോഷകഗുണം നോക്കിയല്ല എന്നതാണ് സത്യം. അജിനോമോട്ടോ വല്ലപ്പോഴും ചെറിയ അളവില്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. എന്നാല്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ ചിന്തിക്കുക.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here