റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ചു മൂന്ന് പേര് കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6313 ആയി. എന്നാല്‍ പുതുതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ട്. 173 കേസുകളാണ് പുതുതായി രജിസ്റ്റര്‍ ചെയ്തത്. 181 രോഗികള്‍ സുഖം പ്രാപിച്ചു.
ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 364613 ഉം രോഗമുക്തരുടെ എണ്ണം 356382 ഉം ആയി. ഉയര്‍ന്നു. അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ള 1918 പേരില്‍ 310 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് കേസുകള്‍: റിയാദ് 66, മക്ക 43, കിഴക്കന്‍ പ്രവിശ്യ 32, മദീന 9, ഖസീം 8, അസീര്‍ 4, തബൂക്ക് 3, നജ്റാന് 2, വടക്കന്‍ അതിര്‍ത്തി മേഖല 2, അല്‍ജൗഫ് 2, ഹാഇല്‍ 1, ജീസാന് 1.