ന്യൂയോര്‍ക്ക്: കൊറോണ വ്യാപനം അമേരിക്കയുടെ സമ്പദ്വ്യവസ്ഥയില് സൃഷ്ടിച്ച ആഘാതം ചെറുതല്ല. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥ എന്നറിയപ്പെടുന്ന അമേരിക്കയില്‍ തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാകുന്നു.തൊഴിലില്ലായ്മ നിരക്ക് 15 ശതമാനത്തിലേയ്ക്ക് എത്തുമെന്ന പ്രവചനങ്ങള്‍ക്കിടയില്‍ തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. വൈറസ് ബാധയെ തുടര്‍ന്ന് പുതുതായി 60 ലക്ഷം പേരാണ് വേതനത്തിന് അപേക്ഷ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ 10 ദശലക്ഷം ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. അമേരിക്കന്‍ കമ്പനികള്‍ ഭൂരിഭാഗവും തൊഴിലാളികളെ ഒഴിവാക്കിക്കഴിഞ്ഞു. 80 ശതമാനം അമേരിക്കക്കാരും ഇപ്പോള്‍ ഏതെങ്കിലും രീതിയിലുള്ള ലോക്ക്ഡൗണിലാണ്.ഇതിനിടെ അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 2,45,380 ആയി. മരണസംഖ്യ 6,095 ആയി വര്‍ധിക്കുകയും ചെയ്തു. ഇതോടെ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.