മസ്കത്ത്: എയര്‍ ഇന്ത്യ എക്സ്പ്രസ് ജനുവരി ഒന്നിന് കൊച്ചിയില്‍നിന്ന് മസ്കത്തിലേക്കും തുടര്‍ന്ന് മസ്കത്തില്‍നിന്ന് കണ്ണൂരിലേക്കും അധിക സര്‍വിസ് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പുലര്‍ച്ച മുതലാണ് രാജ്യത്തെ വിമാനത്താവളങ്ങള്‍ തുറന്നത്.
വിമാനത്താവളം അടച്ചിട്ടതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയവര്‍ക്ക് ഈ സര്‍വിസ് ഗുണം ചെയ്യും. കൊച്ചിയില്‍നിന്ന് രാവിലെ ഏഴിന് പുറപ്പെടുന്ന വിമാനം ഒമ്ബതു മണിക്ക് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. മസ്കത്തില്‍നിന്ന് 10 മണിക്ക് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം വൈകീട്ട് 3.15ന് കണ്ണൂരിലെത്തും.
കോവിഡ് വ്യാപനം തടയുന്നതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത വിമാന കമ്ബനികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. വിവിധ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ധാരണപ്രകാരമുള്ള വിമാന സര്‍വിസുകള്‍ തടസ്സമില്ലാതെ തുടരുമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.