ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ ആയുധ ശേഖരമുള്ള അമേരിക്ക കോവിഡ് വൈറസിനു മുന്നില്‍ പതറുന്നു. രോഗികളുടെയും മരിച്ചവരുടെയും എണ്ണത്തില്‍ ഏറ്റവും കൂടുതലുള്ള അമേരിക്കയില്‍ രോഗം ഭേദമാക്കിയവരുടെ എണ്ണവും തുലോം കുറവാണ്.
അമേരിക്കയില്‍ മാത്രം 22,115 പേര്‍ മരിച്ചു. രോഗികളുടെ എണ്ണം 5,60433. 32634 പേര്‍ക്കാണ് രോഗം ഭേദമായത്.
രോഗം നേരിടുന്നതില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ തുടര്‍ച്ചയായി നല്‍കിയ മുന്നറിയിപ്പുകള്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവഗണിച്ചതാണ് രോഗികളുടെ എണ്ണവും മരണവും ഇത്രയും ഉയരാനിടയാക്കിയത്. ജലദോഷപ്പനി പിടിപെട്ട് ആയിരങ്ങള്‍ മരിക്കാറുള്ള അമേരിക്കയില്‍ കോവിഡ് വലിയ കാര്യമായി എടുക്കേണ്ടതില്ലെന്നാണ് ട്രംപ് പറഞ്ഞത്. ചൈനയെയും ലോകാരോഗ്യ സംഘടനയെയും കുറ്റപ്പെടുത്തുന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്.
അതിനിടെ, യൂറോപ്പില്‍ മരിച്ചവരുടെ എണ്ണം 75,000 കടന്നു. മരിച്ചവരില്‍ 80 ശതമാനവും ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ബ്രിട്ടനില്‍ ഞായറാഴ്ച 737 പേര്‍കൂടി മരിച്ചതോടെ മരണം പതിനായിരം കടന്നു. ഇതോടെ പതിനായിരം കടക്കുന്ന അഞ്ചാമത്തെ രാജ്യമായി ബ്രിട്ടന്‍. ഇവിടെ ആകെ മരണം 10,612.
ഇറ്റലി- 19,899. സ്പെയിന്‍- 16,972. ഫ്രാന്‍സ്- 13,832. ബ്രിട്ടന്‍- 10,612. ലോകത്ത് ഇതുവരെ മരിച്ചവര്‍ 1,13,768 ആയി. 18,53393 രോഗം സ്ഥിരീകരിച്ചു. 4,23708 രാഗമുക്തരായി.