വയനാട്ടെ കാഴ്ച്ചകള്‍ എന്റെ ഹൃദയത്തെ മുറിവേല്‍പ്പിച്ചു: രാഹുല്‍ഗാന്ധി

അച്ഛൻ മരിച്ചപ്പോഴുണ്ടായ സമയത്തെ അതേ വേദനയാണ് മനസിലെന്ന് രാഹുൽ ഗാന്ധി

ദുരന്തം ബാക്കിയാക്കിയ വയനാട്ടിലെ കാഴ്ചകള്‍ എന്റെ ഹൃദയത്തെ ആഴത്തില്‍ മുറിവേല്‍പിക്കുന്നു. ഈ ദുരിതസമയത്ത്, ഞാനും പ്രിയങ്കയും വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പമുണ്ട്. തൻ്റെ അച്ഛൻ മരിച്ചപ്പോഴുണ്ടായ സമയത്തെ അതേ വേദനയാണ് മനസിലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളും പുനരധിവാസങ്ങളും ഞങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണ്.

ആവശ്യമുള്ള എല്ലാവർക്കും സഹായം ഉറപ്പുവരുത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എല്ലാ സഹായവുമായി യു.ഡി.എഫ് മുൻനിരയിലുണ്ട്. ആവർത്തിക്കുന്ന ഉരുള്‍ പൊട്ടലും പ്രകൃതി ദുരന്തങ്ങളും ആശങ്കയുണ്ടാക്കുന്നതാണ്. ഇത് തടയാൻ സഗ്രമായ കർമപദ്ധതി ആവശ്യമാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

ഉച്ചയോടെയാണ് രാഹുലും പ്രിയങ്കയും വയനാട്ടിലെത്തിയത്. ഉരുള്‍ പൊട്ടല്‍ നാമാവശേഷമാക്കിയ ചൂരല്‍ മല സന്ദർശിച്ച ശേഷം ഇരുവരും ദുരിതാശ്വാസ ക്യാമ്ബുകളിലേക്കും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും കാണാൻ പോയി.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here