ഇത് ആന്ധ്ര, ബീഹാര്‍ ബജറ്റ്

തിരുവനന്തപുരം: തുടര്‍ച്ചയായി ഏഴാമത്തെ ബജറ്റ് പ്രഖ്യാപനം നടത്തി ചരിത്രം കുറിച്ച ധനമന്ത്രി നിര്‍മല സീതാരാമന്‍. അതേസമയം കേരളത്തിന് പേരിന് ഒരു പദ്ധതി പോലും ഇല്ലാത്ത ബജറ്റ് അവതരിപ്പിച്ച മന്ത്രി എന്ന നിലയ്ക്കും ചരിത്രമിട്ടു. സംസ്ഥാനത്തെ കുറിച്ച് ഒരക്ഷരം പോലും മിണ്ടിയില്ല എന്നത് പ്രത്യേകതയാണ്.

കേരളത്തില്‍ നിന്ന് ഒരു എംപി ഉണ്ടായാല്‍ കേന്ദ്ര പദ്ധതികളും മറ്റ് ആനുകൂല്യങ്ങളും വലിയ തോതില്‍ ഇങ്ങോട്ടെത്തിക്കാന്‍ സാധിക്കുമെന്ന അവകാശവാദമാണ് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ആവര്‍ത്തിച്ചിരുന്നത്.

സാമ്പത്തിക നയങ്ങളില്‍ കേന്ദ്രം കാണിക്കുന്ന വിവേചനങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനത്ത് കേരളം ഈ ഫെബ്രുവരിയില്‍ നടത്തിയ സമരം മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയുള്‍പ്പെടെ പങ്കാളിത്തത്തില്‍ ഏറെ മാധ്യമശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഈ പ്രതിഷേധം എത്രമാത്രം അവഗണന നേരിട്ടതിനെ തുടര്‍ന്നാണെന്നത് ശരിവെക്കുന്നതാണ് ബജറ്റിലും തുര്‍ടന്ന അവഗണന.

ഭരണം നിലനിര്‍ത്താന്‍ സഹായിച്ച് കൂടെയുള്ള ജെഡിയുവും ടിഡിപിയും നടത്തിയ വിലപേശല്‍ ഫലിച്ചു. പ്രത്യേക പദവി അനുവദിക്കാത്ത പിണക്കം തടയാന്‍ രാജ്യത്തിന്റെ സമ്പത്ത് വിവേചന പരമായി വാരിക്കോരി നല്‍കിയിരിക്കയാണ്. കേട്ടുകേള്‍വിയില്‍ പോലും ഇല്ലാത്ത അത്രയും വലിയ സാമ്പത്തിക സഹായമാണ് ഇരു സംസ്ഥാനങ്ങള്‍ക്കും പ്രഖ്യാപിച്ചിട്ടുള്ളത്. പാക്കേജുകള്‍ പ്രഖ്യാപിച്ച് നിശ്ശബ്ദരാക്കി കൂടെ നിര്‍ത്തുകയാണ്.

ബിഹാറിന് 26,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി, 11,500 കോടി രൂപയുടെ പ്രളയസഹായം, വിമാനത്താവളം, മെഡിക്കല്‍ കോളജ്, രണ്ട് ക്ഷേത്ര ഇടനാഴികള്‍ എന്നിവയടക്കം ഏതാണ്ട് 50,000 കോടി രൂപയുടെ പദ്ധതികളാണ്. ആന്ധ്രാ പ്രദേശിനാണെങ്കില്‍ 15,000 കോടി രൂപയും വരും നാളുകളില്‍ പ്രത്യേക ധനസഹായവും പ്രഖ്യാപിച്ചു.

തലസ്ഥാനമായി കണക്കാക്കുന്ന അമരാവതിയുടെ വികസനത്തിന് മാത്രമായി 15000 കോടി രൂപയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് വേണ്ടി ബഹുമുഖ ഫണ്ടിംഗ് ഏജന്‍സികളില്‍ നിന്നും പണം പിരിച്ച് കേന്ദ്രം വഴി നല്‍കുമെന്നും വാഗ്ദാനമുണ്ട്. കിഫ്ബി ഫണ്ടിനെ എതിര്‍ത്തവരാണ് സമാനമായ വാഗ്ദാനുമായി എത്തിയിരിക്കുന്നത്. വയബിലിറ്റി ഗ്യാപ്പ് ഫണ്ടിങ് വഴി അടിസ്ഥാന സൗകര്യമേഖലയിലെ സ്വകാര്യമേഖല നിക്ഷേപം സുഗമമാക്കും എന്നും ഇതോടൊപ്പം പ്രഖ്യാപനമുണ്ട്.

പ്രധാനപ്പെട്ടവ


സ്വര്‍ണത്തിനും വെള്ളിക്കും വില കുറയും

കസ്റ്റംസ് തീരുവ കുറച്ചു

മത്സ്യ മേഖലയില്‍ നികുതി ഇളവ്

ഗ്രാമീണ മേഖലക്കായി 2.66 ലക്ഷം കോടി

സഹകരണ മേഖലയെ ശക്തിപ്പെടുത്തും

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here