ദക്ഷിണേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി

തിരുവനന്തപുരം: സംസ്ഥാനത്തെ നാലു മണ്ഡലങ്ങളൊഴികെ ദക്ഷിണേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. കൊല്ലം, ഇടുക്കി,ആലത്തൂര്‍, വയനാട് തുടങ്ങിയ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് ഇനി
തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും സ്ഥാനാര്‍ഥികളാണ് ഇന്നു പുറത്തിറക്കിയ പത്രികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നടി രാധിക ശരത്കുമാര്‍ വിരുതനഗറില്‍ മത്സരിക്കും.
രാധികയുടെ ഭര്‍ത്താവും നടനുമായ ശരത്കുമാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. രാധികയെ കൂടാതെ തമിഴ്നാട്ടിലെ 14 സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. പുതുച്ചേരിയില്‍ എ.നമശിവായമാണ് ബിജെപി സ്ഥാനാര്‍ഥി.

നേരത്തെ പുതുച്ചേരി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്ന എ.നമശിവായം 2001ല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടതിനു പിന്നാലെയാണ് ബിജെപിയില്‍ എത്തിയത്.
കേരളത്തില്‍ ഇനി 34 ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണു സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കല്‍ ഇനിയും വൈകുന്നത്. അതേസമയം ഇരുമുന്നണികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണ രംഗത്ത് ഏറെ മുന്നേറിക്കഴിഞ്ഞു.