കാന്താരി മുളകിനുണ്ട് ഏറെ ഗുണങ്ങള്‍


കാന്താരി മുളക് ആരോഗ്യത്തിന് ഹാനീകരം എന്ന് പലരും കേട്ടിട്ടുണ്ടാവും. എന്നാല്‍ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നത് അടക്കം ആരോഗ്യത്തിന് നിരവധി ഗുണങ്ങളാണ് കാന്താരി മുളക് നല്‍കുന്നത്.

ചീത്തകൊളസ്‌ട്രോള്‍
ചീത്ത കൊളസ്ട്രോളിനെ കുറക്കാനും കാന്താരി ഉത്തമമായിട്ടുള്ള ഒന്നാണ്. ചീത്ത കൊളസ്ട്രോളാണ് എല്‍ ഡി എല്‍ കാന്താരി കഴിക്കുന്നതിലൂടെ കുറയുന്നു. കൊള്സ്ട്രോള്‍ കുറക്കാതെ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കാന്താരിക്ക് കഴിയും.

മലബന്ധത്തെ ഇല്ലാതാക്കാന്‍
മലബന്ധം ഇല്ലാതാക്കാനും മലബന്ധത്തിന് പരിഹാരം കാണാനും കാന്താരി മുളകിന്റെ ഉപയോഗം സഹായിക്കും. വിശപ്പ് വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ ഇത് കാരണമാകുകയും ചെയ്യും.

ദഹനം കൃത്യമാക്കുന്നു
ദഹന പ്രശ്നങ്ങള്‍ക്ക് കൃത്യമായ പരിഹാരം കാണാന്‍ കാന്താരിക്ക് കഴിയും. മാത്രമല്ല ആമാശയത്തിലെ പ്രശ്നങ്ങളെ പരിഹരിക്കാനും വയറ്റിലെ അസ്വസ്ഥതകളെ ഇല്ലാതാക്കാനും ഇത് സഹായിക്കും.

രക്തസമ്മര്‍ദ്ദം കുറക്കും
രക്തസമ്മര്‍ദ്ദം കൊണ്ട് കഷ്ടപ്പെടുന്നരും ചില്ലറയല്ല ഇന്നത്തെ കാലത്ത്. എന്നാല്‍ രക്തസമ്മര്‍ദ്ദത്തിന് പരിഹാരം കാണാന്‍ കാന്താരിക്ക് കഴിയും. കാന്താരി ഉപയോഗിക്കുന്നത് അതുകൊണ്ട് തന്നെ ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കും.

മെറ്റബോളിസം ഉയര്‍ത്തുന്നു
വിശപ്പ് വര്‍ദ്ധിപ്പിക്കുന്നു എന്ന് കരുതി അമിത വണ്ണത്തെക്കുറിച്ച് ആലോചിച്ച് നിങ്ങള്‍ ബുദ്ധിമുട്ടേണ്ട ആവശ്യമില്ല. കാരണം അമിതവണ്മത്തെ കുറക്കാനും ശരീരത്തിലെ മെറ്റബോളിസം ഉയര്‍ത്താനും കാന്താരിക്ക് കഴിയുന്നു