തിരുവനന്തപുരത്തേക്ക് സൗദിയില്‍ നിന്നും നേരിട്ട് വിമാനസര്‍വീസ് ആരംഭിക്കുന്നു

റിയാദ്: തിരുവനന്തപുരത്തേക്ക് സൗദി അറേബ്യയില്‍ നിന്ന് നേരിട്ട് വിമാനയാത്ര. ഇന്‍ഡിഗോയാണ് ദമ്മാമില്‍ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചും നേരിട്ട് സര്‍വീസ് ആരംഭിക്കുന്നത്.
താമസിയാതെ റിയാദില്‍ നിന്നും ജിദ്ദയില്‍ നിന്നും സര്‍വീസ് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് 150 പുതിയ സര്‍വീസുകളാണ് ആരംഭിക്കുന്നത്.
കോവിഡിനെത്തുടര്‍ന്നാണ് തിരുവനന്തപുരത്തേക്ക് വിമാന സര്‍വീസ് നേരിട്ട് അവസാനിപ്പിച്ചത്. അതേസമയം കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും നേരിട്ട് സര്‍വീസ് ആരംഭിച്ചിരുന്നു.
അധികം താമസിയാതെ എയര്‍ ഇന്ത്യ അടക്കമുള്ള എല്ലാ കമ്പനികളും തിരുവനന്തപുരത്തേക്ക് വിമാനസര്‍വീസ് ആരംഭിക്കും.
കോവിഡിനെത്തുടര്‍ന്ന് രണ്ടുവര്‍ഷമായി തിരുവനന്തപുരത്തേക്ക് നേരിട്ട് സൗദിയില്‍ നിന്നു യാത്ര ചെയ്യാനാകില്ല. ഇക്കാരണത്തില്‍ രോഗികളും ഗര്‍ഭിണികളും അടക്കം നിരവധി യാത്രക്കാരാണ് കഷ്ടപ്പെടുന്നത്.