ചൂട് കനക്കുന്നു: റിയാദിലും ജിദ്ദയിലും സ്‌കൂൾ സമയത്തിൽ മാറ്റം

റിയാദ്: റിയാദിലെയും ജിദ്ദയിലെയും സ്‌കൂൾ സമയത്തിൽ മാറ്റം. കടുത്ത ചൂടിനെ തുടർന്നാണ് നടപടി. റിയാദിൽ 6.15 നും ജിദ്ദയിൽ 6.45 നും വിദ്യാർത്ഥികൾ സ്‌കൂൾ അസംബ്ലിക്ക് എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചു. രണ്ടിടങ്ങളിലും അസംബ്ലി കഴിഞ്ഞ് 15 മിനിറ്റിനകം ക്ലാസുകൾ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.